പ്രിയ സുഹൃത്തിനു ഒരു കത്ത്


പ്രിയ സുഹൃത്തേ
കഴിഞ്ഞ കത്ത് അവസാനിപ്പിച്ചിടത്ത് നിന്നു ഞാൻ തുടങ്ങട്ടേ.
നിന്റെ ഗ്രാമത്തിന്റെ വർത്തമാനകാലചിത്രം ഇങ്ങിനെ നീളുന്നു... ഒരു അന്യമായ, വന്യമായ സംഗീത സംസ്കാരം നിന്റെ കൊച്ചു ഗ്രാമത്തേയും കീഴ്പ്പെടുത്തുകയാണ്. അതിന്റെ തീക്ഷ്ണ ജ്വാലകൾ ഉയർത്തുന്ന ഉന്മാദത്തിൽ നീ മറക്കുന്നത് പുള്ളുവൻപാട്ടിനേയും കൊയ്ത്തുപാട്ടിനേയും അല്ല, നിന്നെത്തന്നെയാണ്. കാലത്തിന്റെ ഇരുൾ വീണ ഒരു പാതയിലൂടെയാണ് നീയിന്നു നടന്നു പോകുന്നത്. പ്രണയങ്ങളുടെ വസന്തഭൂമിക നിന്നെ വിട്ടൊഴിഞ്ഞ് പോയിരിക്കുന്നു. ആരോടും കടപ്പാടുകളില്ലാതെ കലാപങ്ങളുടെ ഉഷ്ണനിലങ്ങളിൽ നിന്നും ഉയരുന്ന നിലവിളികൾക്ക് നേരേ നീ കാതുകൾ പൊത്തിപ്പിടിക്കുന്നു. സ്വാർഥതയുടെ ലക്ഷ്മണരേഖക്കുള്ളിൽ കിടന്നു ജീവിച്ചു തീരാൻ നീ സ്വയം വിധിക്കുന്നു...! തിരക്ക് നടിച്ചു എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ ഋതുക്കളുടെ വരവും പോക്കുമൊക്കെ ശ്രദ്ധിക്കാൻ നിനക്കെവിടെ സമയം... കാറ്റിന്റെ ഓംകാരം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ തംബുരുവിലൂടെ ഇളം വിരലുകൾ കൊണ്ട് ശ്രുതി ചേർത്ത് പാടുന്നത് കേൾക്കാൻ നിനക്കിന്നെവിടെ നേരം..  ഇതൊക്കെ കേട്ട് നിൽക്കുന്നുവെങ്കിൽ നീയും കൂട്ടുകാർക്കിടയിൽ പഴഞ്ചനായിപ്പോകും അല്ലേ?

കുയിലിന്റെ പാട്ടിനു മറുപാട്ട് പാടാൻ... ഒരു മിന്നാമിനുങ്ങിനെ പിടിച്ചു കൈവെള്ളയിൽ വെക്കാൻ... നാഗരികത നിന്നെ അനുവദിക്കുന്നില്ലല്ലോ. ഒരല്പം ഗൃഹാതുരതയോടെയെങ്കിലും നീയോർക്കുന്നുണ്ടാവുമോ.. ആദ്യമായ് ലോകത്തെ കണ്ട് നിലവിളിച്ച നിന്നെ സ്വാന്തനിപ്പിച്ച് ഉറക്കിയ അമ്മയുടെ താരാട്ട് പാട്ടിനെ, ബാല്യത്തിന്റെ കുസൃതിക്കാലത്ത് പുലർക്കാല മഞ്ഞിൽ മുത്തശ്ശിയുടെ വിരൽത്തുമ്പിൽ തൂങ്ങി നിർമ്മാല്യം തൊഴാനെത്തിയ നീ കൗതുകത്തോടെ കേട്ട് നിന്ന ഇടയ്ക്കക്കൊപ്പമുയർന്ന ആ ശബ്ദത്തെ... 

കൗമാരത്തിന്റെ കളിചിരികളിൽ പഠനാന്തരീക്ഷത്തിലെ പിരിമുറുക്കത്തിനിടക്കെപ്പോഴോ വിറക്കുന്ന കൈകളാൽ നീ വെച്ച് നീട്ടിയ ആദ്യപ്രണയലേഖനമേറ്റു വാങ്ങിയ നിന്റെ കലാലയത്തിലെ സുന്ദരി, ആർട്സ് ഡേയ്ക്ക് ചിലങ്കയണിഞ്ഞ് വേദിയിൽ വന്നപ്പോൾ ഉയർന്ന തില്ലാനയുടെ ഈരടികളെ... മഴ പെയ്തിരുന്ന നിന്റെ പ്രണയ രാത്രികളിലെ ഏകാന്തതയുടെ തണുപ്പിൽ നീ കേൾക്കാൻ കൊതിച്ചത് അവളുടെ നാണം കലർന്ന ശബ്ദമാവാം... ഇല്ല, നീയെല്ലാം മറക്കുകയാണ്. അല്ലെങ്കിൽ നിനക്ക് മറക്കേണ്ടി വരികയാണ്.

ഹോസ്റ്റലിൽ തളക്കപ്പെട്ട ബാല്യവും, സ്നേഹ രാഹിത്യത്തിന്റെ കൗമാരവും കടന്ന് പണത്തിന്റെ ഗന്ധം മാത്രം ശ്വസിച്ച് വളരുന്ന ഒരു തലമുറയിലൂടെ നീയും കടന്നു വരുന്നു. നിന്നിലൂടെ നമ്മുടെ സംസ്കാരത്തിനും സംഗീതത്തിനുമൊക്കെ മരണം സംഭവിക്കുന്നത് എത്ര പരിതാപകരം.

അനശ്വര സംഗീതത്തിലൂടെ സംഗീത പ്രേമികളുടെ മനസ്സിൽ മിത്തായി മാറിയ ബീഥോവൻ തന്റെ സംഗീതത്തെ കുറിച്ച് ഒരിക്കൽ ഇങ്ങിനെ പറഞ്ഞു "ഹൃദയത്തിൽ നിന്ന് അത് മുളപൊട്ടുന്നു, ഹൃദയത്തിലേക്ക് അത് ആഴ്ന്നിറങ്ങുന്നു" അനുവാചകന്റെ ആത്മീയ, വൈകാരിക, അവബോധങ്ങളുടെ അഗാധതയിൽ കവിയുടെ ആത്മാവിന്റെ സ്പന്ദനവും സ്പർശവും അനുഭവിച്ചു കൊണ്ട് പടുത്തുയർത്തിയ സംഗീതത്തെ സ്നേഹിച്ച ബീഥോവൻ... 

ബീഥോവന്റേയും മോസ്റ്റാർട്ടിന്റേയുമൊക്കെ ക്ലാസിക്കൽ ശൈലി പാശ്ചാത്യ സംഗീതത്തിന്റെ അലറിക്കരച്ചിലുകൾക്കിടയിൽ ഒരു തേങ്ങലായി അവശേഷിക്കുന്നുവോ? അക്രമാസക്തമായ പേക്കൂത്തുകൾ ജീവതാളമാക്കി മാറ്റിയ യൗവ്വനങ്ങളെ കണ്ട് നടുങ്ങിയ ജനത ശുദ്ധസംഗീതത്തെ എന്നോ എവിടെയോ വെച്ച് മറന്നു. ജാസി ഗിഫ്റ്റിന്റെ രൗദ്രതാളത്തിനൊത്ത് വിവസ്ത്രരാവാൻ വെമ്പൽ കൊള്ളുന്ന യുവതീ യുവാക്കളെ കണ്ട് സംശയിക്കാം, ഇത് കേരളമോ? 

പ്രകൃതിയുടെ ഭാഷ മനുഷ്യന്റെ കേവലാവബോധത്തിനു അപ്രാപ്തമാണ്. അത് ആത്മാക്കളുടെ ഭാഷയാണ്, സംഗീതാമ്കമായ ആ ഭാഷ മനുഷ്യനെ പ്രകൃതിയുമായി സംവദിക്കുവാൻ പ്രാപ്തനാക്കുന്നു. മനുഷ്യൻ നിശബ്ദനും വ്യാകുലനുമാകുമ്പോൾപ്പോലും അവന്റെ ആത്മാവിൽ ഉയിർക്കൊള്ളുന്ന സംഗീതം പ്രകൃതിയുമായി സംവദിക്കുന്നു.

പ്രഭാതങ്ങളിൽ ഭക്തി, സംഗീതമായി പെയ്തിറങ്ങിയിരുന്ന നാളുകളിൽ അതൊക്കെ കേട്ടുണർന്നിരുന്ന ഗ്രാമീണ സുഹൃത്തേ ഏകാന്തതയിൽ നിന്റെ ചുണ്ടിൽ തത്തിക്കളിച്ചിരുന്ന ഗൃഹാതുരമായ ഈണങ്ങളെ മറന്നുകൊണ്ട് നിനക്കും അലറിക്കരയേണ്ടി വരുന്നു.

ആത്മീയതയാണ് ഭാരത സംഗീതത്തിന്റെ ജീവൻ. അതു നമ്മുടെ കലുഷിതമായ മനസ്സുകളെ വിശുദ്ധമാക്കുന്നു. വെറുമൊരു മുളന്തണ്ട് വേണുനാദം പൊഴിക്കുന്നതും, വലിച്ചു മുറുക്കിയ തുകൽക്കെട്ടിയ ചെണ്ടയിൽ നിന്നും ശബ്ദപ്രളയം ഉയരുന്നതും, തബലയിൽനിന്നും ദേശാടനപ്പക്ഷികളുടെ ചിറകടി വിരിയുന്നതും നീ കേൾക്കുന്നില്ലേ... ഭക്തിയും സംഗീതവും മനസ്സിന്റെ അഗാധതലങ്ങളെ സ്പർശിച്ചപ്പോൾ ദേശഭാഷാഭേദങ്ങളുടെ അതിരുകൾ കടന്നു പടർന്ന സംഗീത സാമ്രാജ്യത്തിന്റെ അധിപനായ സ്വാതിതിരുനാൾ. ഒരു ദേശം മുഴുവൻ കേട്ടുറങ്ങുന്ന താരാട്ട് പാട്ടിന്റെ ചാരുത ലളിത പദങ്ങളായ് ആടിയ വിഭിന്ന ഭാവങ്ങളിലൂടെ നമ്മുടെ സംഗീതത്തെ സമ്പുഷ്ടമാക്കിയ തൂലിക, ഇരയിമ്മൻ തമ്പി.

ഘനശാരീരത്തിന്റെ മാസ്മരിക ഭാവങ്ങളിലൂടെ സംഗീതമൊരു ഉത്സവമാക്കിയ ചെമ്പൈ വൈദ്യനാഥ ഭാഗവതർ... അശാന്തമനസ്സോടെ അലഞ്ഞ വള്ളുവനാടിന്റെ ഞരളത്ത് രാമപ്പൊതുവാൾ. കഥകളി എന്ന രംഗകലയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് പദങ്ങളെ ഭാവഗീതങ്ങളാക്കിയ നീലകണ്ഠൻ നമ്പീശൻ.

പടപ്പാട്ടിന്റേയും മാപ്പിളപ്പാട്ടിന്റേയും ഉത്തമ മാതൃക തലമുറകളിലേക്ക് പകർന്ന മോയീൻ കുട്ടി വൈദ്യർ. ഉത്തമ സംഗീത ആത്മാവിന്റെ ഭാഷയിലൂടെ ആലപിച്ച് തേന്മഴ പൊഴിക്കുന്ന ഗാനങ്ങൾ മലയാളത്തിനു സമർപ്പിച്ച, ഈ തലമുറയ്ക്ക് വരദാനമായി ലഭിച്ച കേരളത്തിന്റെ ശബ്ദസൗകുമാര്യം, യേശുദാസ്... സംഗീതം കൊണ്ട് ലോകമനസ്സുകളെ കീഴ്പ്പെടുത്തി അജയ്യനായി നീങ്ങുന്ന നമ്മുടെ സ്വന്തം ഏ ആർ റഹ്മാൻ...

ഇനിയും എത്രയോ പേർ, നമ്മൾ മറക്കാൻ പാടില്ലാത്ത എത്രയോ പേർ.. നമ്മൾ എത്ര സമ്പന്നരാണ്. നമ്മുടെ സംഗീതത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന മഴവില്ലിൻ നിറങ്ങൾ പാശ്ചാത്യതയുടെ വിഷത്തോട് കലരുകയാണ്. അതേൽപ്പിക്കുന്ന മുറിവു നമ്മുടെ സംസ്കാരത്തിലേക്കും നീറി നീറിപ്പടരുകയാണ്.
സുഹൃത്തേ, 

തൽക്കാലം നിർത്തട്ടെ നിന്റെ മൗനാനുവാദത്തോടെ തന്നെ.

64 Response to പ്രിയ സുഹൃത്തിനു ഒരു കത്ത്

Saturday, June 25, 2011 at 9:10:00 AM PDT
മറുപടി

പുതിയ ബ്ലോഗിന് എല്ലാവിധ ആശംസകളും... നീ പരാജിതയാകാതിരിക്കട്ടെ...

Saturday, June 25, 2011 at 9:11:00 AM PDT
മറുപടി

പുതിയ ബ്ലോഗിനും ആദ്യപോസ്റ്റിനും ഒരു വമ്പൻ വരവേൽപ്പ്.. :-)

Saturday, June 25, 2011 at 9:28:00 AM PDT
മറുപടി

ക്ഷമിക്കണം.. പാരഗ്രാഫ് തിരിചെഴുതാതതിനാല്‍, വായിക്കുവാന്‍ പരമാവധി ശ്രമിച്ചെങ്കിലും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. അതൊന്നു ശരിയാക്കൂ...പിന്നീട് വരാം...

Saturday, June 25, 2011 at 9:49:00 AM PDT
മറുപടി

@മഹേഷ്‌ വിജയന്‍, പാരഗ്രാഫ് തീരിച്ചിട്ടുണ്ട്.. നേരത്തേ മറന്നു പോയതാ.. :-)

Saturday, June 25, 2011 at 10:08:00 AM PDT
മറുപടി

പുതിയ ബ്ലോഗില്‍ പുതിയ വിഷയങ്ങളുമായി വിജയീഭവ...

Saturday, June 25, 2011 at 11:40:00 AM PDT
മറുപടി

നന്നായിട്ടുണ്ട്

Saturday, June 25, 2011 at 12:16:00 PM PDT
മറുപടി

:) nice! Is it a letter or an article only?

Saturday, June 25, 2011 at 12:33:00 PM PDT
മറുപടി

സംഗീത സംബന്ധിയായ ഈ ലേഖനം, വിഷയം തിരഞ്ഞെടുത്തതില്‍ വേറിട്ട്‌ നില്‍ക്കുന്നുണ്ട്. ഒരു പരിധി വരെ ലേഖിക തന്റെ പ്രമേയത്തോട് നീതി പുലര്തുന്നും ഉണ്ട്. പക്ഷെ കൂടുതലായി വിലയിരുത്താന്‍ സംഗീതത്തെ കുറിച്ചുള്ള എന്റെ വിവരമില്ലായ്ക എന്നെ അനുവദിക്കുന്നില്ല.

പ്രകൃതിയും മനുഷ്യനും തമ്മില്‍ സംവദിക്കുന്ന ഭാഷയെ കുറിച്ചും മറ്റും ഉള്ള പരാമര്‍ശങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. അഞ്ചു പറഞ്ഞപോലെ, നമ്മള്‍ മറക്കാന്‍ പാടില്ലാത്ത എത്രയോ മഹദ് വ്യക്തികള്‍ സംഗീത ലോകത്തുണ്ട്.. ഏ ആര്‍ റഹ്മാനെ പരാമര്‍ശിച്ചാല്‍ ഇളയരാജയെ എങ്ങനെ മാറ്റി നിര്‍ത്താന്‍ സാധിക്കും.?
അക്ഷര തെറ്റുകള്‍ ഒന്ന് ശ്രദ്ധിക്കണേ...

ഏതായാലും നല്ല ഒരുദ്യമം ആണ്...വിത്യസ്തവും കാര്യമാത്ര പ്രസക്തവുമായ പോസ്റ്റുകളുമായി ഇനിയും വരിക..
ആശംസകള്‍..

Saturday, June 25, 2011 at 10:00:00 PM PDT
മറുപടി

"കാലത്തിന്റെ ഇരുൾ വീണ ഒരു പാതയിലൂടെയാണ് നീയിന്നു നടന്നു പോകുന്നത്.."
എത്രയോ ശരി..

ഇനിയിരുൾനിഴൽ വീഴ്ത്താനീഭൂമിയിൽ സ്ഥലമുണ്ടോ എന്നന്വേഷിച്ചു
നടന്ന് നടന്ന് കാലത്തിനും മതിയായിട്ടുണ്ടാവും...

അപരാജിത..നന്നായിട്ടുണ്ട്. കിങ്ങിണിക്കുട്ടിയ്ക്ക് പരാജയങ്ങളുണ്ടാവാതിരിക്കട്ടെ.

Saturday, June 25, 2011 at 10:01:00 PM PDT
മറുപടി

"കാലത്തിന്റെ ഇരുൾ വീണ ഒരു പാതയിലൂടെയാണ് നീയിന്നു നടന്നു പോകുന്നത്"

എത്രയോ ശരി..

ഇനിയിരുൾനിഴൽ വീഴ്ത്താനീഭൂമിയിൽ സ്ഥലമുണ്ടോ എന്നന്വേഷിച്ചു നടന്ന് നടന്ന്
കാലത്തിനും മതിയായിട്ടുണ്ടാവും..അപരാജിത..നന്നായിട്ടുണ്ട് കിങ്ങിണിക്കുട്ടിയ്ക്ക് പരാജയങ്ങളുണ്ടാവാതിരിക്കട്ടെ.

Saturday, June 25, 2011 at 11:40:00 PM PDT
മറുപടി

പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും !!

Anonymous
Sunday, June 26, 2011 at 12:00:00 AM PDT
മറുപടി

അപ്പൊ നിങ്ങള് വലിയ പണക്കാരിയാ അല്ലെ പുതിയ ഒരു ബ്ലോഗും കൂടി വാങ്ങിയോ.. ആശംസകള്‍..

Sunday, June 26, 2011 at 1:22:00 AM PDT
മറുപടി

പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും !!

Sunday, June 26, 2011 at 1:47:00 AM PDT
മറുപടി

എത്ര എത്ര ബ്ലോഗാ തുറന്നിട്ട്‌ കച്ചോടം നടത്തുന്നത്‌!...ഫയങ്കര ബ്ലോഗ്‌ കച്ചോടം തന്നെ!... ഒരു ബ്ലോഗ്‌ നടത്താനുള്ള പാട്‌ നമുക്കേ അറിയൂ.. ബല്യ ബല്യ.. ടാറ്റാ, ബിർലാ, അംബാനി മുതലാളിമാരേ പോലുള്ള വമ്പൻ ബ്ലോഗ്‌ സ്രാവുകളുടെ ഇടയിൽ പെട്ട്‌ കഷ്ടപ്പെടുന്ന ഒരു കുഞ്ഞു ബ്ലോഗ്‌ മീൻ കുഞ്ഞ്‌..ഈ പാവം ഞാൻ..എന്നിട്ടും വിട്ടു കൊടുത്തില്ല.. ആർക്കും പിടി കൊടുക്കാതെ ആരും കാണാതെ ബ്ലോഗ്‌ നടത്തി ശ്വാസമെടുത്ത്‌, ശ്വാസം മുട്ടി നീന്തി നീന്തി പോകുന്നു!...

വല്യ പണക്കാരിയാണല്ലേ? ആശം സകൾ നേരുന്നു...

Sunday, June 26, 2011 at 3:13:00 AM PDT
മറുപടി

വ്യത്യസ്തമായ രീതിയിലുള്ള അവതരണം.നന്നായിട്ടുണ്ട്.
പുതിയ ബ്ലോഗിന് ആശംസകള്‍ .......

Sunday, June 26, 2011 at 3:14:00 AM PDT
മറുപടി

ആശംസകൾ

Anonymous
Sunday, June 26, 2011 at 5:21:00 AM PDT
മറുപടി

പാട്ടിനെപ്പറ്റി ഒന്നുമറിയാത്തതുകൊണ്ട് എന്റെ തലേക്കേറിയില്ല എങ്കിലും കിങ്ങിണിയുടെ എഴുത്ത് എനിക്കിഷ്ടാ... :)

Sunday, June 26, 2011 at 6:15:00 AM PDT
മറുപടി

Good work

Sunday, June 26, 2011 at 8:23:00 AM PDT
മറുപടി

മാറ്റത്തിനും

പുതുമക്കും എഴുത്തിനും

ആശംസകള്‍ ...

Sunday, June 26, 2011 at 9:05:00 AM PDT
മറുപടി

പുതിയ ബ്ലോഗിനും,
പുതിയ പോസ്റ്റിനും ഹാര്‍ദ്ദവമായ സ്വാഗതം.

പുതിയ സംരംഭം വിജയിക്കട്ടെ
ഒരായിരം കമന്റുകള്‍ വിരിയട്ടെ

Sunday, June 26, 2011 at 9:44:00 AM PDT
മറുപടി

പാശ്ചാത്യ സംഗീതത്തെ അങ്ങിനെ അടച്ചാക്ഷേപിക്കണോ അഞ്ജൂ?? എന്ന് കരുതി ഞാൻ നമ്മുടെ 'ശുദ്ധ' സംഗീതത്തെ തള്ളിപ്പറയുകയല്ല.. രണ്ടിനും അതിന്റേതായ സൗന്ദര്യം ഉണ്ടെന്നാണ് എന്റെ വിശ്വാസം...ഞാൻ പാട്ട് ആസ്വദിക്കുമ്പോൾ നാടൻ എന്നോ പാശ്ചാത്യമെന്നോ നോക്കാറില്ല.. കേൾക്കാൻ ഇമ്പമുള്ളതാണെങ്കിൽ രണ്ട് തരക്കാരേയും ഞാൻ കേൾക്കും.. അല്ലെങ്കിൽ കേൾക്കില്ല...

ഇനി ഈ ലേഖനത്തെ പറ്റി പറയാനാണേൽ, ഒരുപാട്, സ്മൂത്തായി വായിക്കാൻ കഴിയുന്ന വാചകങ്ങൾ ഉണ്ട്.. നല്ല രസമുണ്ടായിരുന്നു വായിക്കാൻ...



പിന്നെ ആകെ മൊത്തം ടൊട്ടൽ പുതിയ ബ്ലോഗും സംഗീത സംബന്ധിയായ ഈ പോസ്റ്റും ഒരുപാട് ഇഷ്ടമായി... :-)

Sunday, June 26, 2011 at 8:54:00 PM PDT
മറുപടി

ഭാഷ. ആശംസകള്‍ ......സസ്നേഹം

Sunday, June 26, 2011 at 11:12:00 PM PDT
മറുപടി

പുതിയ ബ്ലോഗിനും പോസ്റ്റിനും എല്ലാ ഭാവുകങ്ങളും.. സംഗീതം ആസ്വദിക്കും , പക്ഷെ അതിനെപ്പറ്റി സംസാരിക്കാന്‍ അറിയില്ല...

Monday, June 27, 2011 at 12:46:00 AM PDT
മറുപടി

ബു ഹ ഹ ഹ !! തുടങ്ങി അല്ലെ ..?!! ആശംസകള്‍ !!

Monday, June 27, 2011 at 1:47:00 AM PDT
മറുപടി

ആശംസകൾ.....പുതിയ ബ്ലോഗും കെങ്കേമമാകട്ടെ.

Monday, June 27, 2011 at 3:34:00 AM PDT
മറുപടി

ഒരു കത്തിലൂടെ പാട്ടിനെ പറ്റി നല്ല എഴുത്ത്...

Monday, June 27, 2011 at 6:12:00 AM PDT
മറുപടി

സര്‍വത്ര സംഗീതം.... നന്നായിരിക്കുന്നു. പുതിയ സംരംഭത്തിന് ഭാവുകങ്ങള്‍.

Monday, June 27, 2011 at 6:38:00 AM PDT
മറുപടി

കുയിലിന്റെ പാട്ടിനു മറുപാട്ട് പാടാൻ... ഒരു മിന്നാമിനുങ്ങിനെ പിടിച്ചു കൈവെള്ളയിൽ വെക്കാൻ... നാഗരികത നിന്നെ അനുവദിക്കുന്നില്ലല്ലോ. ഒരല്പം ഗൃഹാതുരതയോടെയെങ്കിലും നീയോർക്കുന്നുണ്ടാവുമോ.. ആദ്യമായ് ലോകത്തെ കണ്ട് നിലവിളിച്ച നിന്നെ സ്വാന്തനിപ്പിച്ച് ഉറക്കിയ അമ്മയുടെ താരാട്ട് പാട്ടിനെ, ബാല്യത്തിന്റെ കുസൃതിക്കാലത്ത് പുലർക്കാല മഞ്ഞിൽ മുത്തശ്ശിയുടെ വിരൽത്തുമ്പിൽ തൂങ്ങി നിർമ്മാല്യം തൊഴാനെത്തിയ നീ കൗതുകത്തോടെ കേട്ട് നിന്ന ഇടയ്ക്കക്കൊപ്പമുയർന്ന ആ ശബ്ദത്തെ..

Read more: http://aparaajitha.blogspot.com/2011/06/blog-post_25.html#ixzz1QU28FoBB



suuuuuuuuuuuuuuppppppppppppppppppppppppppppeeeeeeeeeeeeeeeeeeeeeeeeeeeeeerrrrrrrrrrrrrrrrrrrrrrrrrrrbbbbbbbbbbbbbbbbbbbbbbbbbbb

Monday, June 27, 2011 at 6:42:00 AM PDT
മറുപടി

നല്ല കത്ത്..... ഇത് ശരിക്കും എഴുതിയ കത്താണോ അതോ ഒരു പോസ്റ്റോ? സംഗീതപ്രേമികളെ ഒരുപാട് സന്തോഷിപ്പിക്കും ഈ പോസ്റ്റ്

Monday, June 27, 2011 at 6:59:00 AM PDT
മറുപടി

അപരാജിത..നന്നായിട്ടുണ്ട്. കിങ്ങിണിക്കുട്ടിയ്ക്ക് പരാജയങ്ങളുണ്ടാവാതിരിക്കട്ടെ.പുതിയ സംരംഭം വിജയിക്കട്ടെ
ഒരായിരം കമന്റുകള്‍ വിരിയട്ടെ

Monday, June 27, 2011 at 7:15:00 AM PDT
മറുപടി
This comment has been removed by the author.
Monday, June 27, 2011 at 7:16:00 AM PDT
മറുപടി

വശ്യം സുന്ദരം ഈ എഴുത്ത്.

Monday, June 27, 2011 at 7:30:00 AM PDT
മറുപടി

കൊള്ളാം കാര്യങ്ങള്‍ നടക്കടെ നേരം വണ്ണം, ആശംസകള്‍

Monday, June 27, 2011 at 7:31:00 AM PDT
മറുപടി

ha ha ha... enthellam sahikkanam:)

Monday, June 27, 2011 at 7:33:00 AM PDT
മറുപടി

nannayittundu

Monday, June 27, 2011 at 7:44:00 AM PDT
മറുപടി

ആശംസകള്‍ !!തൽക്കാലം നിർത്തട്ടെ നിന്റെ മൗനാനുവാദത്തോടെ തന്നെ

Monday, June 27, 2011 at 7:45:00 AM PDT
മറുപടി

ഹി.... ഹി..... കത്ത് ശരിക്കും ഒരു സുഹൃത്തിനു എഴുതിയതു തന്നെയാ..:) അതൊക്കെ ഒരു നീണ്ട കഥയാ.. പറയാം പിന്നൊരിക്കൽ

Monday, June 27, 2011 at 7:51:00 AM PDT
മറുപടി

ആരോടാ കിങ്ങിണിഞ്ഞത് ..?

Monday, June 27, 2011 at 7:53:00 AM PDT
മറുപടി

വായിച്ചു

Monday, June 27, 2011 at 7:56:00 AM PDT
മറുപടി

@safeer mohammad vallakkadavo. 2 പേർ ചോദിച്ചിട്ടുണ്ടല്ലോ. ഇത് ശരിക്കും എഴുതിയ കത്താണോ എന്ന്. അവരോടാ

Monday, June 27, 2011 at 8:03:00 AM PDT
മറുപടി

അത് ശെരി.അത് എന്തായാലും നന്നായി . ഇനി ആ നീണ്ട കഥ എന്ന് പറയും ..?

Monday, June 27, 2011 at 8:05:00 AM PDT
മറുപടി

@safeer mohammad vallakkadav ഉടൻ പ്രതീക്ഷിക്കാമെന്നേ

Monday, June 27, 2011 at 8:07:00 AM PDT
മറുപടി

കാത്തിരിക്കാം ..കണ്ണ്മിഴിച്ചിരിക്കാം..

Monday, June 27, 2011 at 8:31:00 AM PDT
മറുപടി

all the best

Monday, June 27, 2011 at 8:47:00 AM PDT
മറുപടി

മനോഹരം....പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ അറിയിക്കണേ ..ആശംസകള്‍

Monday, June 27, 2011 at 9:39:00 AM PDT
മറുപടി

all the best my

Monday, June 27, 2011 at 10:42:00 AM PDT
മറുപടി

കത്തെഴുത്ത് നിറുത്തണ്ട, എല്ലാ വിധ ഭാവുകങ്ങളും.

Monday, June 27, 2011 at 11:02:00 AM PDT
മറുപടി

nallezhutthukal....abhinanthanam...

Monday, June 27, 2011 at 10:53:00 PM PDT
മറുപടി

പുതിയബ്ലോഗിനു അഭിനന്ദനങൾ....സംഗീതത്തിൽനിന്നുള്ള തുടക്കവും കൊള്ളാം.........

Tuesday, June 28, 2011 at 12:36:00 AM PDT
മറുപടി

പുതിയ ബ്ലോഗിന് എന്റെ ആശംസകൾ...വിശദമായ വായനക്ക് ശേഷം ഞാൻ വീണ്ടുമെത്താം...എല്ലാ ഭാവുകങ്ങളൂം

Tuesday, June 28, 2011 at 5:48:00 AM PDT
മറുപടി

പ്രിയ കിങ്ങിണികുട്ടി..

നീയയച്ച കത്ത് കിട്ടി.. അതിനൊരു മറുകുറിപ്പെഴുതാന്‍ വൈകിയതില്‍ ഖേദം രേഖപ്പെടുത്തുന്നു.. സംഗീതത്തിന്‍റെ വിവരണങ്ങളില്‍ കുടുങ്ങി നിന്‍റെ സുഖവിവരങ്ങള്‍ എഴുതാന്‍ നീ മറന്നു പോയിരിക്കുന്നു കൂട്ടുകാരി.. അല്ലെങ്കിലും മറവി നമ്മുടെയെല്ലാം കൂടപ്പിറപ്പാവുന്നുവല്ലോ ചിലപ്പോഴെങ്കിലും.. എങ്കിലും നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നു.. രണ്ടു നാള്‍ക്കപ്പുറം നീളാത്ത ഒരു മറുപടി പ്രതീക്ഷിച്ചു കൊള്ളട്ടെ..

ഇനി ബ്ലോഗിനെ കുറിച്ച്.. അഞ്ജുവിന്റെ ബ്ലോഗ്‌ പ്രസ്ഥാനം ശാഖതിരിഞ്ഞു വളര്‍ന്നു വലുതാകുന്നുവല്ലോ.. സന്തോഷം.. വളരും തോറും പിളരും.. പിളരും തോറും വളരുമെന്ന രാഷ്ട്രിയ കക്ഷികളുടെ തത്വാധിഷ്ഠിതമായി ഈ ബ്ലോഗും ബഹുദൂരം മുന്നോട്ട് പോകട്ടെ.. എല്ലാ ആശംസകളും പ്രാര്‍ഥനകളും.. സംഗീതത്തെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല.. പറയാന്‍ നിന്നാല്‍ ഈ കമന്റ്‌ ബോക്സ്‌ മുഴുവന്‍ ഞാന്‍ എഴുതി നിറയ്ക്കും.. :) ചുമ്മാ..

വളരെ സംക്ഷിപ്തമായി ഈ വിഷയത്തിന്‍റെ ബാഹുല്യതയെ ഒരു കത്തില്‍ ഒതുക്കാന്‍ ഏറെ പണിപെട്ടിരിക്കുന്നു.. അത് മൂലം വന്ന ചില പോരായ്മകള്‍ കണ്ടു ചിലയിടങ്ങളില്‍.. ഒപ്പം അപക്വമായ ചില ആശയപ്രകടനങ്ങളും ചില ഭാഗത്ത്‌ കണ്ടു.. എല്ലാ കാലത്തും ഈ മുറവിളികള്‍ നമ്മള്‍ കേട്ടിട്ടുള്ളതാണ്.. എങ്കിലും കലയുടെ ദേശാന്തരവ്യാപനം സംഗീതത്തിലും സ്വാഭാവികമായി സംഭവിക്കുന്നതാണ്.. ഒപ്പം കാലഘട്ടത്തിന്റെതായ ചില പരിവര്‍ത്തനങ്ങളും ഇതില്‍ ഉള്തിര്ഞ്ഞെന്നും വരാം.. നല്ലതിനെ കൊള്ളാനും അല്ലാത്തതിനെ തള്ളാനും എല്ലാ ആസ്വാദകനും കഴിയട്ടെ..
എഴുത്തിന്‍റെ വ്യത്യസ്തയെ ഒരിക്കല്‍ കൂടി എടുത്തു പറഞ്ഞു കൊണ്ട് ഒരു അര്‍ദ്ധവിരാമമിട്ടുകൊണ്ട് കത്ത് ചുരുക്കുന്നു....

സന്ദീപ്‌
(ഒപ്പ്)

Tuesday, June 28, 2011 at 6:03:00 AM PDT
മറുപടി

@Sandeep കത്തിനുള്ള മറുപടിക്കും കമന്റിനും നന്ദി. ശരിയാണു. സംഗീതസാഗരത്തെ ഒരു കടലാസിൽ ഒതുക്കാനാവില്ലെന്ന് എഴുതിത്തുടങ്ങിയപ്പോഴാണു മനസ്സിലായത്. ഇങ്ങനെ എങ്കിലും ഒന്നൊതുക്കാൻ ഞാൻ പെട്ട ഒരു പെടാപ്പാട്:)

Tuesday, June 28, 2011 at 6:24:00 AM PDT
മറുപടി

ഞാനും കൂടീട്ടോ, അല്ല ഇതിപ്പോ എത്രാമത്തെതാണ്?

Tuesday, June 28, 2011 at 6:27:00 AM PDT
മറുപടി

ആഹാ... നേനക്കുട്ടീം വന്നോ. ഞാൻ എവിടെ ഉണ്ടേലും നീ അവിടെ എത്തുമല്ലോ.. എന്നെ കളിയാക്കാൻ. എന്താ ചെയ്യാ. അനിയത്തി ആയി പോയില്ലേ. സഹിക്കാം:)

Tuesday, June 28, 2011 at 7:03:00 AM PDT
മറുപടി

വളരെ നല്ല കത്ത്... തെളിഞ്ഞ ശുദ്ധമായ ഭാഷ.. ഇനിയും ഒരുപാട് എഴുതൂ

Tuesday, June 28, 2011 at 7:13:00 AM PDT
മറുപടി

അനുവാചകന്റെ ആത്മീയ, വൈകാരിക, അവബോധങ്ങളുടെ അഗാധതയിൽ കവിയുടെ ആത്മാവിന്റെ സ്പന്ദനവും സ്പർശവും അനുഭവിച്ചു കൊണ്ട് പടുത്തുയർത്തിയ സംഗീതത്തെ സ്നേഹിച്ച ബീഥോവൻ...

Read more: http://aparaajitha.blogspot.com/2011/06/blog-post_25.html#ixzz1Qa1WcmX4 entammoooooooooooooooooooooooooooo njan odi

Tuesday, June 28, 2011 at 8:16:00 AM PDT
മറുപടി

കുറേ ദിവസം യാത്രയിലായതുകൊണ്ട് ഇപ്പോഴാ അപരാജിതയില്‍ വന്നത്...കിങ്ങിണീ...നീ എന്നും അപരാജിതയാവട്ടെ...
സത്യം പറഞ്ഞാല്‍ വായിച്ചിട്ട് ഒരിത്തിരിനേരം തരിച്ചിരുന്നു.........(ആ്ഞ്ഞുപിടിച്ചാല്‍...ഒരു നല്ല പുസ്തകം ചെയ്യാം; മുമ്പ് ഒരു ആത്മാര്‍ഥ സുഹൃത്തെന്നു കരുതിയ വ്യക്തിയെ ഇതുപോലെ പ്രോത്സാഹിപ്പിച്ചതിന്റെ തിക്താനുഭവത്തിന്റെ വെളിച്ചത്തില്‍...ഞാനൊന്നും പറഞ്ഞില്ലേ...)
ബ്ലോഗ്...തകര്‍പ്പന്‍....കിടിലന്‍...കിക്കിടിലന്‍...

പാമ്പള്ളി

Tuesday, June 28, 2011 at 9:42:00 AM PDT
മറുപടി

@സന്ദീപ്‌ പാമ്പള്ളി (Sandeep Pampally),......മുമ്പ് ഒരു ആത്മാര്‍ഥ സുഹൃത്തെന്നു കരുതിയ വ്യക്തിയെ ഇതുപോലെ പ്രോത്സാഹിപ്പിച്ചതിന്റെ തിക്താനുഭവത്തിന്റെ വെളിച്ചത്തില്‍...

ഉവ്വാ ഉവ്വാ കുറേ കേട്ടിട്ടുണ്ട്.. ഹി ഹി...

Tuesday, June 28, 2011 at 10:31:00 AM PDT
മറുപടി

പറയാന്‍ മറ്റൊന്നുമില്ലാതാകുമ്പോള്‍ നല്‍കാന്‍ ആശംസകള്‍ മാത്രം ......

Tuesday, June 28, 2011 at 8:19:00 PM PDT
മറുപടി

"തിരക്ക് നടിച്ചു എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ ഋതുക്കളുടെ വരവും പോക്കുമൊക്കെ ശ്രദ്ധിക്കാൻ നിനക്കെവിടെ സമയം..................
--------
സ്നേഹ രാഹിത്യത്തിന്റെ കൗമാരവും കടന്ന് പണത്തിന്റെ ഗന്ധം മാത്രം ശ്വസിച്ച് വളരുന്ന ഒരു തലമുറയിലൂടെ
"
വല്ലാതെ ഇഷ്ടപ്പെട്ട വരികള്‍
:)

Anonymous
Tuesday, June 28, 2011 at 11:37:00 PM PDT
മറുപടി

വേറിട്ട ആശയം, നല്ല ശൈലി.......നന്നായിരിക്കുന്നു....ആശംസകള്‍....

Tuesday, June 28, 2011 at 11:39:00 PM PDT
മറുപടി

@സന്ദീപ്‌ പാമ്പള്ളി (Sandeep Pampally),.... നന്ദി... ആത്മാർത്ഥമായാണു പറഞ്ഞത് എങ്കിൽ

Wednesday, June 29, 2011 at 12:35:00 AM PDT
മറുപടി

വിലയേറിയ നിർദ്ദേശങ്ങൾ തന്ന എല്ലാവർക്കും നന്ദി

Wednesday, June 29, 2011 at 1:33:00 AM PDT
മറുപടി

ആയുഷ്മാന്‍ ഭവഃ