അകലെ - രണ്ട് വാക്ക്

അനുഭവങ്ങൾക്കും ഓർമ്മകൾക്കുമിടയിൽ അസ്വസ്ഥമായ അകലം, ഒരു നിമിഷം പോലും നമ്മിൽ നിന്ന് വിട്ടു മാറാൻ കൂട്ടാക്കാത്ത വേദന..... സന്തോഷത്തിന്റെ നൈമിഷികത... സാമൂഹ്യ ചുറ്റുപാടുകളുടെ സമ്മർദ്ദം... അപകർഷതയുടെ ആത്മനൊമ്പരം... എല്ലാം ചില്ലുജീവികളെ പോലെ സുന്ദരമാണ്.. ശ്രദ്ധയില്ലാതെ ഒരു സ്പർശം, അബദ്ധത്തിൽ ഒരു നിശ്വാസം.. അതുമതി അവയുടെ ആയുസ്സു തകരാൻ. അമേരിക്കൻ കഥാകാരൻ ടെന്നീസി വില്ല്യംസിന്റെ ‘ഗ്ലാസ് മെനാജറി’ എന്ന എക്കാലത്തെയും മികച്ച നാടകത്തിന്റെ രംഗപരിഭാഷയും ശ്യാമപ്രസാദ് വെള്ളിത്തിരയിലെത്തിച്ച ‘അകലെ’യുടെ ദൃശ്യപരിഭാഷയും പരസ്പരപൂരകങ്ങളാണ്.

അമേരിക്കൻ സംസ്കാരം ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിലുണർത്തുന്ന അസ്വസ്ഥതകളാണ് ഇതിലെ പ്രതിപാദ്യവിഷയം. നാടകീയതകൾ ഇഴ പിരിഞ്ഞ് കിടക്കുന്ന കഥാപാത്രങ്ങൾക്ക് യഥാർത്ഥജീവിതത്തോട് വളരെയധികം സാമ്യമുണ്ട്. 

ദുരന്തങ്ങളും പേറി നടക്കുന്ന ഒരുപിടി മനുഷ്യജീവിതങ്ങളെ നമുക്കിവിടെ ദർശിക്കാം. ഓർമ്മകളിൽ ആർഭാടകരമായ ഒരു ജീവിതം തിരയുകയാണിവർ.... ഒരു സുപ്രഭാതത്തിൽ പടിയിറങ്ങിപ്പോയ ഭർത്താവ്, അതേ വഴി പിന്തുടരുന്ന മകൻ, ഒരു സ്വപ്നലോകത്ത് അലയുന്ന മകൾ, അവരെ കുറിച്ച്  വേവലാതിപ്പെടുന്ന ഒരമ്മ. അവരും ഒരു സ്വപ്നലോകത്താണെന്ന് പറയാം. ഗോവയിൽ ഭർത്താവുമൊത്ത് കഴിഞ്ഞിരുന്ന ഒരു പ്രതാപകാലം മാർഗരറ്റിന്റെ ഓർമ്മകളെ വർണ്ണാഭമാക്കുന്നു. പിന്നീട് ഭർത്താവുപേക്ഷിക്കപ്പെട്ട മാർഗരറ്റ്, മക്കളോടുള്ള സ്നേഹപ്രകടനങ്ങളിലും അതിഥി സൽക്കാരങ്ങളിലും മുഴുകി വേദനയോടെ ജീവിക്കുന്നു.

നീൽ ഒരു ലിബറൽ കാലഘട്ടങ്ങളിലെ സ്വാതന്ത്ര്യം മാത്രം കിനാവു കണ്ട്, സാഹിത്യവും സ്വപ്നവും തന്റെ ജീവിതയാത്രയാണെന്ന് വിശ്വസിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. മാർഗരറ്റിന്റെ നിഷ്ഠകൾക്ക് മുന്നിൽ എപ്പോഴും കലഹിക്കുന്ന നീൽ വീട് എന്ന അസ്വസ്ഥതയിൽ മാത്രം വെയർഹൌസിലെ 300 രൂപ ശമ്പളക്കാരന്റെ ജോലി ചെയ്യുന്നു. എന്നിട്ടും സ്വാർത്ഥൻ എന്ന കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമ്പോൾ അയാൾ നിസ്സംഗത സ്ഥായീഭാവമാക്കുന്നു. വീടു വിട്ടുള്ള നടത്തം, സിനിമ ഇതെല്ലാം നീലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളാണ്. വഴിയിൽ കണ്ട മാജിക്ക്കാരൻ ശവപ്പെട്ടിയിൽ ആണിയടിച്ച് അടക്കം ചെയ്യപ്പെട്ട ശേഷം വീണ്ടും ഉയിർത്തെണീക്കുന്ന കാഴ്ച്ച നീലിനെ സംബന്ധിച്ചിടത്തോളം അയാളുടെ തന്നെ ഉയിർത്തെഴുന്നേൽ‌പ്പാണ്. ഈ അകലത്തിനിടയിലും അയാൾ അമ്മയേയും അനുജത്തി റോസിനേയും നിസ്സഹായമായി തിരിച്ചറിയുന്നുണ്ട്.

റോസ്, അവളുടെ ഓർമ്മകളിലേക്കാണ് നീൽ തിരിച്ചെത്തുന്നത്. കാലിലെ ചെറിയ മുടന്ത് സൃഷ്ടിച്ച അപകർഷത അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. തന്റെ ചില്ല് ജീവികളിലാണവൾ അഭയം കണ്ടെത്തുന്നത്....

ഈ കഥയിലെ ഓരോ കഥാപാത്രത്തിനും ചില്ല് ജീവികളുമായി അടുത്ത ബന്ധമുണ്ട്, റോസിനും. ഫ്രെഡി ഇവാൻസ് എന്ന കൂട്ടുകാരനെ വിരുന്നിന് ക്ഷണിക്കുമ്പോൾ അയാൾക്ക് റോസിനെ ഇഷ്ടമാകും എന്ന് നീൽ ഉറച്ചു വിശ്വസിച്ചിരുന്നു. ഫ്രെഡിയെ റോസ് എപ്പോഴൊക്കെയോ ആരാധനയോടെ അറിഞ്ഞിരുന്നു. ഫ്രെഡി റോസിനെ അറിയാൻ ശ്രമിക്കുന്നത് അവളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലേക്കുള്ള തിരിച്ചു വരവായിരുന്നു. തനിക്കേറ്റവും പ്രിയപ്പെട്ട ഒറ്റക്കൊമ്പൻ ചില്ല് ജീവിയുടെ കൊമ്പൊടിഞ്ഞു പോകുന്നതും അവൾ അശുഭകരമായി കരുതുന്നില്ല. അതും മറ്റുള്ളവയെ പോലെയാകുന്നതിന്റെ തുടക്കമാണെന്നവൾ വിശ്വസിച്ചു. നീൽ തന്റെ സഹോദരിയെ അടുത്തറിയുന്നുണ്ട്. അവിടെ ഒരു സ്വപ്നം പൂക്കുന്നതും അയാൾ കണ്ടറിയുന്നു.


എന്നാൽ ഫ്രെഡി മറ്റൊരാളുടേതാണ് എന്ന അറിവ് റോസിനെ തകർത്തു കളയുന്നു. ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ എല്ലാം അനുഭവിച്ച് തീർക്കുന്ന തന്റെ സഹോദരിയിൽ നിന്ന് ചില്ലുജീവികളെ പോലെ ഉടഞ്ഞു വീഴുന്ന തങ്ങളുടെ തന്നെ ജീവിതത്തിന്റെ നിസ്സഹായമായ അകലം വേദനയോടെ നീൽ മനസ്സിലാക്കുന്നു

വലിയ ഇടിമിന്നലുകൾക്കിടയിൽ റോസ് കൊളുത്തി വച്ച മെഴുകുതിരികൾക്ക് എന്ത് സ്ഥാനം? എന്ന ചോദ്യം വല്ലാത്തൊരു അസ്വസ്ഥതയോടെ മാത്രമേ നമുക്കും ഉൾക്കൊള്ളാനാകൂ.. അയഥാർത്ഥമായ ഒരു ലോകത്ത്ആയിരുന്നു ഇതുവരെ ജീവിച്ചിരുന്നത് എന്നോർക്കുന്ന നീൽ, താനവർക്ക് വേദന മാത്രമേ നൽകിയിട്ടുള്ളൂ എന്ന് പശ്ചാത്തപിക്കുമ്പോഴും, ആ പശ്ചാത്താപവും വേദനയും പോലും രണ്ടും രണ്ടാണെന്നു പറയുമ്പോഴും, “അകലെ“യുടെ പ്രമേയത്തിന്റെ നിസ്സാരതയിലും ഭാവം തീവ്രമാകുന്നു.

53 Response to അകലെ - രണ്ട് വാക്ക്

Thursday, June 30, 2011 at 8:36:00 AM PDT
മറുപടി

അകലെ... *

എനിക്ക് പശ്ചാത്താപമില്ല റോസ്, പക്ഷെ വേദനയുണ്ട്. അത് രണ്ടും ഒന്നല്ല എനിക്കറിയാം. ഒരു നിമിഷം കൊണ്ടു ചിലപ്പോള്‍ നമുക്ക് ഒരായുസ്സു മുഴുവന്‍ ജീവിച്ചു തീര്‍ക്കാം. ശുഭാന്ത്യമില്ല റോസ് ഈ കഥയ്ക്ക്. കാരണം ഒന്നും അവസാനിക്കുന്നില്ല ഈ ജീവിതത്തില്‍. ഒന്നും...

റോസ്, എന്റെ ഉള്‍തളങ്ങളില്‍ നിന്റെ ഈ മെഴുകുതിരിവെട്ടം എന്നെ എത്ര കാലമായി പിന്തുടരുന്നു. ഇടിമിന്നലുകള്‍ വെട്ടിത്തിളങ്ങുന്ന പ്രകാശമാണിന്നു ലോകത്തിന്. അതിനു മുന്നില്‍ നിന്റെ ഈ മെഴുകുതിരി വെട്ടത്തിനെന്തു കാര്യം? കെടുത്തിക്കളയൂ റോസ്... ഇനി ആ മെഴുകുതിരികള്‍ അണച്ചു കളയൂ.

അനശ്വരമായി ഒന്നുമില്ല റോസ് ഈ ഭൂമിയില്‍... പക്ഷെ സ്നേഹമുണ്ട്... ആര്‍ദ്രതയുണ്ട്... ജീവിതമുണ്ട്‌... അതു മതി... എനിക്കതു മതി...

................... ശ്യാമപ്രസാദ് (അകലെ)

Thursday, June 30, 2011 at 8:38:00 AM PDT
മറുപടി

എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സിനിമ. എക്കാലത്തും. ഈ പോസ്റ്റിനു എനിക്ക് ഒരുപാട് പേരോട് കടപ്പാടുണ്ട്. പറഞ്ഞാൽ തീരാത്തത്രയും പേരോട്.. എല്ലാവർക്കും നന്ദി

Thursday, June 30, 2011 at 8:45:00 AM PDT
മറുപടി

അകലെ ഞാൻ മുഴുവൻ കണ്ടിട്ടില്ല ഇത് വരെ... പോസ്റ്റ് വായിച്ച് നോക്കട്ടെ..

Thursday, June 30, 2011 at 10:31:00 AM PDT
മറുപടി

"അനശ്വരമായി ഒന്നുമില്ല റോസ് ഈ ഭൂമിയില്‍... പക്ഷെ സ്നേഹമുണ്ട്... ആര്‍ദ്രതയുണ്ട്... ജീവിതമുണ്ട്‌... അതു മതി... എനിക്കതു മതി..."

അതെ അതുമതി...

ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല. തീര്‍ച്ചയായും കാണാം. എന്നിട്ട് കിങ്ങിണിക്കുട്ടിക്ക് മെയില്‍ അയക്കാം.

Thursday, June 30, 2011 at 11:27:00 AM PDT
മറുപടി

സിനിമ കണ്ടില്ല...
കണ്ടു നോക്കട്ടെ...

Thursday, June 30, 2011 at 11:51:00 AM PDT
മറുപടി

അകലെ ഞാന്‍ കണ്ടിരുന്നു
ശ്യംസാരിന്റെ നല്ല പടം ആഗ്ലോ ഇന്ത്യന്‍ കഥ
പറ്റുമെങ്ങില്‍ കല്ല്‌ കൊണ്ടുരു പെണ്ണ് കാണുക

Thursday, June 30, 2011 at 2:19:00 PM PDT
മറുപടി

Thanks for the details kingini.
chithram knadilla....

Thursday, June 30, 2011 at 9:17:00 PM PDT
മറുപടി

ഗ്ലാസ് മെനാജറി വായിച്ചിട്ടുണ്ട്, അകലെ കണ്ടിട്ടുണ്ട്. ഇപ്പോൾ ഈ പോസ്റ്റും വായിച്ചു.
നന്ദി,
അനശ്വരമായി ഒന്നുമില്ലെങ്കിലും സ്നേഹവും ആർദ്രതയും ജിവിതവുമുണ്ടെന്ന്....അതു മതിയെന്ന്..
നന്നായെഴുതി. അഭിനന്ദനങ്ങൾ.

Thursday, June 30, 2011 at 9:32:00 PM PDT
മറുപടി

അകലെ എനിക്കേറ്റവും ഇഷ്ടമുള്ള മലയാള സിനിമകളില്‍ ഒന്നാണ്..

Thursday, June 30, 2011 at 10:17:00 PM PDT
മറുപടി

കിങ്ങിണീ ഇത് കൊള്ളാം നന്നായി എഴുതി , ഇഷ്ടായി !! :))

Thursday, June 30, 2011 at 10:27:00 PM PDT
മറുപടി

ഇഷ്റ്റപ്പെട്ട ,നല്ല സിനിമകളിലൊന്നാണ് ‘അകലെ‘... വ്യക്തിപരമായി ഞനും ശ്യാമും വളരെ അടുപ്പമുൾലവർ... ഞാൻ എഴുതിയ ‘ഗണിതം’ എന്ന സീരിയൽ സംവിധാനം ചെയ്തത് ശ്യാമപ്രസാദാണ്... ആ കഥയെ അവലംബിച്ച് തന്നെയാണ് ‘ഇലക്റ്റ്റ്’യും ചെയ്തിരുക്കുന്നത്.. പലർക്കും അകലെ കാണാൻ പറ്റിയിട്ടില്ലാ...ആർട്ട് ഫിലിം എന്നലേബൽ വീണത് കൊണ്ടാവണം.........

Anonymous
Thursday, June 30, 2011 at 11:13:00 PM PDT
മറുപടി

നനനയിട്ടുണ്ട്

Anonymous
Thursday, June 30, 2011 at 11:18:00 PM PDT
മറുപടി

അകലെ ഞാന്‍ കാണുന്നത്‌ ഒരു ഫിലിം ഫെസ്റ്റിവലില്‍ ആണു, ബുജികളും മറ്റും തിങ്ങി നിറഞ്ഞു ബാല്‍ക്കണിയില്‍ തറയില്‍ പോലും ആള്‍ക്കാറ്‍ ഇരിക്കുകയായിരുന്നു അതേ സമയം ഒരാഴ്ച മുന്‍പ്‌ അതു റിലീസായി കൈരളിയില്‍ ഓടുന്നുണ്ട്‌, ശ്യാമപ്റസാദ്‌ ആയിരുന്നു അതിഥി അദ്ദേഹത്തെ വന്‍പിച്ച കരഘോഷത്തോടെ സ്വീകരിക്കുകയും ബൊകെ കൊടുക്കുകയും ഒക്കെ ചെയ്തു പക്ഷെ അദ്ദേഹം ആകെ രണ്ട്‌ വാചകം മാത്റമാണു പറഞ്ഞത്‌ " എണ്റ്റെ സിനിമ കാണാന്‍ ഇത്റയധികം ആള്‍ക്കാറ്‍ തിങ്ങി നിറച്ചിരിക്കുന്നത്‌ എന്നെ സന്തോഷിപ്പിക്കുന്നു പക്ഷെ ഇതിണ്റ്റെ പകുതി ആള്‍ക്കാര്‍ എങ്കിലും കൈരളിയില്‍ കഴിഞ്ഞ ആഴ്ച ഈ പടത്തിനു വന്നിരുന്നെങ്കില്‍ പടം ഹോള്‍ഡ്‌ ഓവറ്‍ ആകില്ലായിരുന്നു" അപ്പോള്‍ എല്ലാ ബുജികളും സിനിമാസ്വാദക തുണിസഞ്ചി ധാരികളും നാണിച്ചു തല താഴ്തി

ഷീല ഗീതു മോഹന്‍ ദാസ്‌ എന്നിവരുടെ പടം എന്നു പറയാം ഇതു പ്റോടൊഗൊനിസ്റ്റ്‌ ആയ പ്റ്‍ഥ്വിരാജ്‌ വല്ലാത ഒരു താടി വച്ചു പിടിപ്പിച്ചതിനാലോ എന്തോ ഒരു തരം അസ്വസ്ഥനായിട്ടാണു കണ്ടത്‌, ഷീല വെട്ടി തിളങ്ങി, ഇല്ലത്ത പണം ഉണ്ടാക്കി ഒരു വിരുന്നു നല്‍കുന്നു പ്റ്‍ഥ്വിയുടെ ഫ്റണ്ട്‌ (പ്റൊഡ്യൂസര്‍ തന്നെ ആണു ആ വേഷം ചെയ്തത്‌ നന്നായി) വരുന്നത്‌, അവന്‍ രോസിനെ ഇഷ്ടപ്പെട്ട്‌ വിവാഹം കഴിക്കും എന്നാണു അവരുടെ പ്റതീക്ഷ, റോസ്‌ ആദ്യം വലിയ പ്റതീക്ഷ ഇല്ലാതെ മെലങ്കൊളിക്‌ ആണെങ്കിലും പിന്നെ അയാളുമായി സംവദിച്ചു അവള്‍ക്കു ഉള്ളില്‍ ഒരു ആശ നാമ്പെടുക്കുന്നു, ഒടുവില്‍ ആണു അയാള്‍ പറയുന്നത്‌ അയാള്‍ ആള്‍ റെഡി എന്‍ ഗേജ്ഡ്‌ ആണെന്നു, പ്റതീക്ഷ , വിരുന്നുകാരനെ സല്‍ക്കരിക്കുന്നതിലെ വ്യഗ്രത ഉള്ളില്‍ ഒളിപ്പിച്ചു വച്ച സ്വാറ്‍ഥത (മകളെ അയാള്‍ പ്റൊപോസ്‌ ചെയ്യുമെന്ന മോഹം) , വിരുന്നു തീരുമ്പോള്‍ അവരുടെ നിരാശ കടം വാങ്ങിയ പണം വെറുതെ നശിപ്പിച്ച ദുഖം രോഷം ഇതൊക്കെ ഷീലയുടെ മുഖത്തു മിന്നിമറയുന്നത്‌ കാണേണ്ട ഒരു കാഴ്ച തന്നെ

അതില്‍ പിന്നെ ശ്യാമ പ്രസാദിണ്റ്റെ പടം തിയേറ്ററില്‍ പണം മുടക്കി കാണണം എന്നു ഞാന്‍ നിശ്ചയിച്ചു Rruthu എന്നെ നിരാശപ്പെടുത്തുകയും ചെയ്തു , ഇലക്ടക്കും റിലീസ്‌ പ്റോബ്ളംസ്‌ ഉണ്ട്‌ പ്റമേയം തന്നെ ഇപ്പോള്‍ കപട സദാചാര വാദികള്‍ക്കു പിടിക്കുമോ ആവോ? കല്ലു കൊണ്ടൊരു പെണ്ണു എസ്‌ എല്‍ പുരത്തിനെ നാടകം ആസ്പദമാക്കി ചെയ്ത ഒരു ലൌസി വറ്‍ക്കാണു വിജയ ശാന്തിയും അത്റ ഒത്തില്ല ആ പടം നമുക്കു മറക്കാം

Thursday, June 30, 2011 at 11:55:00 PM PDT
മറുപടി

ഞാനും സിനിമ കണ്ടിട്ടില്ല..അകലയിലെ പാട്ടുകള്‍ എനിക്ക് ഒരുപടിഷ്ടാണ്..കിങ്ങിണിയുടെ എഴുത്ത് ഇഷ്ടായി.അഭിനദ്ധനങ്ങള്‍

Friday, July 1, 2011 at 1:00:00 AM PDT
മറുപടി

ഈ പോസ്റ്റിനു എനിക്ക് ഒരുപാട് പേരോട് കടപ്പാടുണ്ട്. എന്ന് പറഞ്ഞതിനു കാരണം........ ഹും... സമർപ്പണം എന്നാ കൂടുതൽ ശരി:)

Friday, July 1, 2011 at 1:26:00 AM PDT
മറുപടി

ഞാന്‍ ആദ്യായിട്ടാ ഇവിടെ...."""വലിയ ഇടിമിന്നലുകൾക്കിടയിൽ റോസ് കൊളുത്തി വച്ച മെഴുകുതിരികൾക്ക് എന്ത് സ്ഥാനം? """..വളരെ സത്യമാണ്

ഒരു നല്ല ദിവസം ആശംസിക്കുന്നു ......ബിന്ദു

Friday, July 1, 2011 at 1:31:00 AM PDT
മറുപടി

നല്ല അവതരണം
പങ്കു വച്ചതിനു നന്ദി

Friday, July 1, 2011 at 2:35:00 AM PDT
മറുപടി

ഈ സിനിമ കണ്ടില്ലെങ്കിലും ഇത് കാണാനുള്ള പ്രചോദനം തന്നതിന് നന്ദിയുണ്ട്..ആശംസകള്‍..

Friday, July 1, 2011 at 3:34:00 AM PDT
മറുപടി

nallezhutthukal...

Friday, July 1, 2011 at 4:23:00 AM PDT
മറുപടി

നീ... ജനുവരിയില്‍ വിരിയുമോ
ഹിമമഴയില്‍ നനയുമോ
മെഴുകുപോല്‍ ഉരുകുമോ
ശിശിരമായ് പടരുമോ...?








പിന്നെയുമേതോ രാക്കിളിപാടി….
ഗാനരചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
ഗായകൻ: എം.ജയചന്ദ്രൻ
സിനിമ: അകലെ
(സംവിധാനം: ശ്യാമപ്രസാദ്‌)

ഡയലോഗ്‌(സ്ത്രീശബ്ദം): പ്രിയപ്പെട്ട ഡിസംബർ, മറന്നു പോയൊരു പാട്ടിന്റെ മഴനൂൽ പോലെ, മറ്റൊരു ജന്മത്തിന്റെ നക്ഷത്രപൊട്ടു പോലെ ഒരു മെഴുകുതിരിയായി ഞാനുരുകുന്നത്‌ നിനക്ക്‌ വേണ്ടി മാത്രം. പിന്നെയുമേതോ രാക്കിളിപാടി പ്രണയത്തിൻ ഗസൽരാഗം..

പാട്ട്‌:
പിന്നെയുമേതോ രാക്കിളിപാടി
പ്രണയത്തിൻ ഗസൽരാഗം ഏതോ
പ്രണയത്തിൻ ഗസൽരാഗം
ഓർമ്മകളാൽ ഒഴുകുമൊരീറൻ
മിഴിയിലെ മഴമുകിൽ പോലേ
(പിന്നെയുമേതോ…)

[മനോഹരമായ ഒരു ഹമ്മിംഗ്‌]

അകലെ നിന്നും ഒരു സാന്ധ്യമേഖം
കടലിനെ നോക്കി പാടുമ്പോൾ (അകലെ നിന്നും..)
പറയാതെ നീ നിൻ പ്രണയം മുഴുവനും
പനിനീർ കാറ്റായ്‌ പകരുകയോ
(പിന്നെയുമേതോ…)

ഡയലോഗ്‌(സ്ത്രീശബ്ദം) : മറന്നുവെന്നോ നീ മറന്നുവെന്നോ.

പാട്ട്‌: മറന്നുവെന്നോ മുകിൽ പീലി നീർത്തും
മനസ്സിലെ മായാ തീരം നീ (മറന്നുവെന്നോ..)
അറിയാതെ ഞാനെൻ ഹൃദയം മുഴുവൻ അഴകേ നിനക്കായ്‌ നൽകുമ്പോൾ
(പിന്നെയുമേതോ..)

ഡയലോഗ്‌ (സ്ത്രീശബ്ദം): പ്രണയത്തിൻ ഗസൽരാഗം…

Friday, July 1, 2011 at 4:23:00 AM PDT
മറുപടി

ഇതിലെ പാട്ടുകളാണു എനിക്ക് ഏറ്റവും പ്രിയപ്പെട്ടവ

Friday, July 1, 2011 at 4:25:00 AM PDT
മറുപടി

നീ ജനുവരിയിൽ വിരിയുമോ
പ്രണയമായ് പൊഴിയുമോ
ഹിമമഴയിൽ നനയുമോ
മെഴുകു പോൽ ഉരുകുമോ
ശലഭമായ് ഉയരുമോ
ശിശിരമായ് പടരുമോ (നീ ജനുവരിയിൽ...

അകലെ..ഇനിയകലെ...അലിവിൻ തിരയുടെ നുരകൾ
ഇനിയും സ്വരമിനിയും ..പറയാൻ പരിഭവകഥകൾ..
ചിറകുകൾ തേടും ചെറുകിളിമകൾ പോലെ
മായുമൊരീറൻ പകലിതളുകളോടെ
ഓ..റോസ്...ബ്ലൂ റോസ് (നീ ജനുവരിയിൽ...

വെറുതെ....ഒനി വെറുതേ...മധുരം പകരുന്നു വിരഹം
ഹൃദയം മൃദുഹൃദയം തിരയും തരളിത നിമിഷം
അകലെ നിലാവിൻ നിറമിഴിയിമ പോലെ
അരിയകിനാവിൻ മണിവിരൽ മുനയേറ്റാൽ
ഓ..റോസ്...ബ്ലൂ റോസ് (നീ ജനുവരിയിൽ...

Friday, July 1, 2011 at 4:26:00 AM PDT
മറുപടി

അകലെ
അകലെ …… അകലെ …. ആരോ പാടും
ഒരു നോവ്‌ പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍ ഓര്‍ത്തു പോവുന്നു ഞാന്‍
അകലെ അകലെ ഏതോ കാറ്റില്‍
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത കൂട് തേടുന്നു ഞാന്‍
അകലെ …… അകലെ …. ആരോ പാടും

മറയും ഓരോ പകലിലും നീ കാത്തു നില്‍ക്കുന്നൂ
മഴ നിലാവിന്‍ മനസ്സ് പോലെ പൂത്തു നില്‍ക്കുന്നൂ
ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞരോര്‍മകള്‍ .
അകലെ …… അകലെ …. ആരോ പാടും

യാത്രയാവും യാനപാത്രം ദൂരെ മായവേ …
മഞ്ഞു കാറ്റിന മറയിലോ നീ മാത്രമാകവേ ….
സമയം മറന്ന മാത്രകള്‍ പിരിയാന്‍ വിടാതോരോര്‍മ്മകള്‍ ….
അകലെ …… അകലെ …. ആരോ പാടും
ഒരു നോവ്‌ പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍ ഓര്‍ത്തു പോവുന്നു ഞാന്‍
അകലെ …… അകലെ ….

Friday, July 1, 2011 at 4:28:00 AM PDT
മറുപടി

പ്രിയപ്പെട്ട ഡിസംബർ, മറന്നു പോയൊരു പാട്ടിന്റെ മഴനൂൽ പോലെ, മറ്റൊരു ജന്മത്തിന്റെ നക്ഷത്രപൊട്ടു പോലെ ഒരു മെഴുകുതിരിയായി ഞാനുരുകുന്നത്‌ നിനക്ക്‌ വേണ്ടി മാത്രം. പിന്നെയുമേതോ രാക്കിളിപാടി പ്രണയത്തിൻ ഗസൽരാഗം..

Friday, July 1, 2011 at 4:28:00 AM PDT
മറുപടി
This comment has been removed by the author.
Friday, July 1, 2011 at 4:31:00 AM PDT
മറുപടി

നന്ദി നേഹാ... പാട്ടുകളെ കുറിച്ചു പറയാൻ ഞാൻ വിട്ടു പോയതാണ്.. വിലയേറിയ കമന്റുകൾക്ക് ഒരുപാട് നന്ദി

Friday, July 1, 2011 at 4:40:00 AM PDT
മറുപടി

അകലെ എന്റെ അറിവിൽ: രചന-സംവിധാനം: ശ്യാമപ്രസാദ്
ബാനര്‍ : കോലോത്ത് ഫിലിംസ്
നിര്‍മ്മാണം: ടോം ജോര്‍ജ്ജ്
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍
ചമയം: ജോ കൊരട്ടി
എഡിറ്റിംഗ്: വിനോദ്, സുകുമാരന്‍
ഛായാഗ്രഹണം: എസ് കുമാര്‍
താരങ്ങള്‍ : ഷീല, ഗീതുമോഹന്‍ദാസ്, പൃഥ്വിരാജ്, ടോംജോര്‍ജ്ജ്, ശാന്താദേവി, ശ്രീരേഖാമിത്ര




എന്റെയും ഏറ്റവും പ്രിയപ്പെട്ട ചിത്രമാണിത്

Friday, July 1, 2011 at 4:43:00 AM PDT
മറുപടി

സങ്കീര്‍ണമായ ജീവിതനാടകത്തില്‍ റോളുകള്‍ മറന്ന് പകച്ചുനില്‍ക്കുന്ന മനുഷ്യര്‍ക്കിടയിലുള്ള ബന്ധമാണ് 'അകലെ'യില്‍.....നന്നായി എഴുതി...നല്ല അവതരണം ...

Friday, July 1, 2011 at 4:49:00 AM PDT
മറുപടി

ശ്യാമപ്രസാദിന്റെ സിനിമകള്‍ ഒരു ദൃശ്യാവിഷ്കാരമല്ല, മറിച്ച് അനുഭവമാണ്. ആദ്യചിത്രമായ കല്ലു കൊണ്ടൊരു പെണ്ണ് എന്ന സിനിമയൊഴികെ അഗ്നിസാക്ഷിയും, അകലേയും, ഒരേ കടലും മലയാളത്തില്‍ തികച്ചും വ്യത്യസ്ഥമായ അനുഭവവും ആവിഷ്കാരവുമായിരുന്നു. കൈകാര്യം ചെയ്ത വിഷയം മാത്രമല്ല അത് ആവിഷ്കരിക്കുന്നതിനുള്ള സാങ്കേതിക പാടവും...... ഒരുപാട് ഇഷ്ടമായി

Friday, July 1, 2011 at 4:57:00 AM PDT
മറുപടി

എല്ലാവർക്കും നന്ദി. പോസ്റ്റിനെ വിഴുങ്ങുന്ന കമന്റുകൾക്ക്:)

Friday, July 1, 2011 at 5:36:00 AM PDT
മറുപടി

The movie lacks cohesiveness. The story unfolds with Neil as the narrator and the movie is presented from his perspective. What forms the crux of the tale is how his introvert sister Rose interacts with Neil’s friend one afternoon, who manages to coax her into sharing her feelings and thoughts, which had been shut away from everyone else and how she is relapses into greater depths of introversion when she realizes he is not the prospective suitor she imagined him to be. This scene however is not witnessed either by her mother or by the brother in the movie. Neil couldn’t have possibly known about what had actually transpired between his sister and his friend from Rose or his mother. It seems a little inexplicable that Neil should feel responsible for her depression or even that he should actually know his sister as anything but a pity-evoking creature shut in her own world. The initial scenes of the movies had dialogues that were too contrived and appeared like deliberate attempts to be ‘arty’.

Friday, July 1, 2011 at 5:41:00 AM PDT
മറുപടി

'മെനാജറി' എന്നു പറയുന്നത്‌ വീട്ടിലെ മൃഗശാലയാണ്‌. ചില്ലു കൊണ്ടു തീര്‍ത്ത ഒരു മൃഗശാല പോലെയാണ്‌ 'അകലെ'യില്‍ ആവിഷ്കൃതമാകുന്ന കുടുംബജീവിതം. മാര്‍ഗരറ്റ്‌ ഡിക്കോസ്റ്റയെന്ന അമ്മ്അയും നീല്‍, റോസ്‌ എന്നു പേരുള്ള മക്കളും ഉള്‍പ്പെടുന്ന ഒരു ആംഗ്ഗ്ലൊ ഇന്ത്യന്‍ കുടുംബം. സാഹൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ട ഒരു ലോകത്താണ്‌ അവര്‍ കഴിയുന്നത്‌.":):):):) good!!!!!!!!!!!

Friday, July 1, 2011 at 6:18:00 AM PDT
മറുപടി

ചാറ്റല്‍ മഴ നനഞ്ഞ സുഖമുണ്ട് ഈ പാട്ട് കേട്ടപ്പോള്‍..
നന്ദി കിങ്ങിണിക്കുട്ടി.

Friday, July 1, 2011 at 11:07:00 PM PDT
മറുപടി

അകലെ സിനിമ കണ്ടിട്ടില്ല പോസ്റ്റു വായിച്ചപ്പോള്‍ കാണണമെന്ന് തീരുമാനിച്ചു

Saturday, July 2, 2011 at 1:46:00 AM PDT
മറുപടി

Bluerose

Saturday, July 2, 2011 at 7:14:00 AM PDT
മറുപടി

"വേഗതയുടെ ലോകം നമുക്കെന്നും അന്യമായിരുന്നു റോസ് "

ജീവിതത്തിന്‍റെ മദ്ധ്യാഹ്നത്തിലിരുന്നു നീല്‍ തന്‍റെ ലാപ്‌ടോപ്പിന്റെ ചതുരത്തില്‍ കുറിക്കുവാന്‍ ഓര്‍മ്മകളിലെ അക്ഷരങ്ങളെ കീബോര്‍ഡിന്റെ കറുപ്പില്‍ നേര്‍ത്ത വിരലുകളാല്‍ പരതുകയായിരുന്നു.

സ്വയം ഉള്‍വലിഞ്ഞു എകാന്തയുടെ തുരുത്തില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ അനന്തമായ അകലമാണ് ഈ സിനിമയിലൂടെ സംവിധായകന്‍ കാണിച്ചു തന്നത്. അലസനായ, ക്ഷുഭിതയൗവനത്തിന്റെ രൂപമായി നമുക്ക് മുന്നില്‍ നീല്‍.. അയാള്‍ എന്നും നിസ്സഹായനായിരുന്നു. ഇവിടെ എനിക്കും നീലിനുമിടയില്‍ അകലം ഇല്ലാതാവുന്നു. അപകര്‍ഷതാബോധത്തിന്റെ ചില്ലുകൂട്ടില്‍ സ്ഫടികജീവികളിലോരുവളായ് ജീവിക്കുന്ന റോസും ഞാന്‍ തന്നെയാകുന്നു.

ഹൃദയത്തെ ഇറനണിയിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍, അതിന്റെ ആര്‍ദ്രതയിലേക്ക് നമ്മളറിയാതെ ആഴ്ന്നു പോകുന്നു. ബീഥോവന്റെ ഒമ്പതാം സിംഫോണിയുടെ ഈണത്തിലുള്ള ആ ഗാനവും ഈ സിനിമയ്ക്ക്‌ അപൂര്‍വചാരുത നല്‍കുന്നതാണ്.

ഇങ്ങനെ ഹൃദ്യമായ ഒരു അനുഭവമാകുന്നു ഈ ശ്യാമപ്രസാദ്‌ സിനിമായെങ്കിലും എന്‍റെ ജീവിതത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത് 'ഋതു' എന്ന സിനിമയാകും. കൈയടക്കത്തോടെയുള്ള അഞ്ജുവിന്റെയീ ആസ്വാദനം വളരെയേറെ ഇഷ്ടപെടുകയും തല്ഫലം അല്‍പനേരമീ കഥയുടെ കാണാപ്പുറങ്ങളിലേക്ക് എന്‍റെ മനസ്സ് അശാന്തമായി അലയാനുമിടയാക്കി.

ഏതായാലും കഴിഞ്ഞ പോസ്റ്റിന്റെ ക്ഷീണം ഇതില്‍ തീര്‍ന്നിരിക്കുന്നു. എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യമെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് തുടര്‍ന്നും മനോഹരങ്ങളായ പോസ്റ്റുകള്‍ ഇവിടെ വായിക്കാമെന്ന പ്രത്യാശയോടെ...

Saturday, July 2, 2011 at 7:34:00 AM PDT
മറുപടി

good post
a good flim

Saturday, July 2, 2011 at 8:29:00 AM PDT
മറുപടി

അകലെ. ദേശീയ അവാര്‍ഡ് കേരളത്തിലേക്ക് എത്തിച്ച മറ്റൊരു മലയാള സിനിമ. അകലെ സിനിമയുമായി പറഞ്ഞാല്‍ തീരാത്ത ആത്മബന്ധം.
മാതൃഭൂമി മലപ്പുറം എഡിഷനില്‍ ജോലി ചെയ്യുന്ന കാലം. അകലെ റിലീസ് ചെയ്ത ദിവസം ഞാന്‍ എം.എ. ഇംഗ്ലീഷ് പരീക്ഷ എഴുതിക്കഴിഞ്ഞിരുന്നു. കാലത്തായിരുന്നു പരീക്ഷ. എഴുതിക്കഴിഞ്ഞ 40 മാര്‍ക്കിന്റെ എസ്സേ വിത്ത് ക്രിട്ടിസിസം ടെന്നീസ് വില്യംസിന്റെ ഗ്ലാസ്മിനാഷറി ആയിരുന്നു. എക്‌സാം ഹളില്‍ നിന്നും ഓടി കോഴിക്കോട് ശ്രീ തീയറ്ററില്‍ ഞാന്‍ അകലെയുടെ റിലീസ് ദിവസത്തെ രണ്ടാമത്തെ ഷോ കാണാന്‍ ചെന്നു. ബാല്‍ക്കണിയില്‍ 10 പേര്‍. കൂണുപോലെ അവിടെയും ഇവിടെയും.
ചിത്രം കണ്ടിറങ്ങി തീയറ്ററില്‍ വച്ച് ലഭിച്ച മുന്‍കാല കൂട്ടുകാരനോട് പറഞ്ഞു. ഇത്തവണ ചിലപ്പോള്‍ അകലെ മാര്‍ക്ക് ചെയ്യും.
വര്‍ഷങ്ങള്‍ക്ക് ശേഷം:പാലക്കാട്ട് മാതൃഭൂമിയില്‍ ജോലിചെയ്യുന്ന കാലം അകലയുടെ പ്രൊഡ്യൂസറായ ടോംജോര്‍ജ്ജ് (ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്) മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമ പ്രൊഡ്യൂസ് ചെയ്തു കഴിഞ്ഞ് നില്‍ക്കുന്നു. അദ്ദേഹത്തോടൊപ്പം, ശ്രീനിവാസന്‍ (നടന്‍) ഞാനും കൂടിയിരുന്നപ്പോള്‍ ഞാന്‍ ആദ്യദിവസം പരീക്ഷ കഴിഞ്ഞ് അകലെ കാണാന്‍ ഓടിയ കാര്യം അവരോട് പറയുകയുണ്ടായി.....നന്ദി കിങ്ങിണി....പെട്ടെന്ന് ഗിരീഷേട്ടന്‍ അകലയുടെ വരികള്‍ എഴുതിയതും, ജയചന്ദ്രന്‍സാറ് സംഗീതം നല്‍കിയ കഥയും പലതും ഓര്‍ത്തു......ഓര്‍മ്മകളില്‍...ശ്യാംസാറ്, ടോംജി, ജിത്തു, അങ്ങിനെ പലതും.......'അകലെ' അല്ലാത്ത നല്ല അടുത്ത ഓര്‍മ്മകളിലേക്ക് ആനയിച്ചതിന്...നന്ദി...

Saturday, July 2, 2011 at 8:56:00 AM PDT
മറുപടി

ചിലത് വികാരമാണ് പറഞ്ഞറിയിക്കാന്‍ ശ്രമിക്കാതിരിക്കാം....
എങ്കിലും അവയെ സ്പര്‍ശിക്കാന്‍ മറ്റുള്ളവരോട് പറയാം ..........
പറഞ്ഞയാള്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ കേട്ട ചിലതെങ്കിലും ഉണ്ട്
എന്റെ ജീവിതത്തില്‍...... നന്ദി........

Saturday, July 2, 2011 at 7:11:00 PM PDT
മറുപടി

പക്വതയാർന്ന നിരൂപണം..
ആശംസകൾ..

Sunday, July 3, 2011 at 1:07:00 AM PDT
മറുപടി

ശരിക്കും ഫീല്‍ ചെയ്തു കിങ്ങിണിക്കുട്ടീ, ഈ എഴുത്ത്..
ഇത് പോലെ, മനോഹരമായും നിനക്ക് എഴുതാന്‍ കഴിയും അല്ലേ?
'അകലെ' നിനക്ക് പ്രിയപ്പെട്ട ഒരു സിനിമാ ആയതിനാല്‍ നല്ല രീതിയില്‍ എഴുതാന്‍ കിങ്ങിണി സമയം കണ്ടെത്തി എന്ന് വേണേല്‍ മറ്റൊരു രീതിയില്‍ പറയാം..
എല്ലാ പോസ്റ്റും ഇത് പോലൊക്കെ ആയിരുന്നെങ്കില്‍ എത്ര നന്നായേനെ?
ഈ സിനിമയുടെ സീഡി കയ്യില്‍ ഉണ്ടായിട്ടും കാണാന്‍ പറ്റിയില്ല; ഇനി ഉടനെ കാണാം...

ഒരു ഓഫ്‌ പോസ്റ്റ്‌ കമന്റ്:
"ബാലഭൂമി വായിച്ചു നടക്കുന്ന കാലം. 'അകലെ' റിലീസ് ചെയ്യുന്ന ദിവസം പത്താം ക്ലാസ്സ്‌ പരീക്ഷ ഉണ്ടായിരുന്നു. കാലത്തായിരുന്നു പരീക്ഷ. എഴുതി കഴിഞ്ഞ 40 മാര്‍ക്കിന്റെ എസ്സേ വീനസ് വില്യംസിന്റെ ഗ്ലാമര്‍ ആയിരുന്നു. എക്സാം ഹാളില്‍ നിന്നും ഓടി ബ്ലാക്കില്‍ ഒരു ടിക്കറ്റ് എടുത്തു റിലീസ് ദിവസത്തെ ആദ്യത്തെ ഷോ കാണാന്‍ ചെന്നു. ഏറ്റവും ഫ്രെണ്ടില്‍ തറ ടിക്കറ്റില്‍ ഞങ്ങള്‍ മൂന്നു പേര്‍. കൂണ് പോലെ അവിടെയും ഇവിടെയും. ചിത്രം കണ്ടിറങ്ങി തീയേറ്ററിലെ വാച്ച് മാനോട് പറഞ്ഞു. ഇത്തവണ അകലെ മാര്‍ക്ക് വാങ്ങും; ഞാന്‍ തോല്‍ക്കും.

വര്‍ഷങ്ങള്‍ക്ക് ശേഷം:പാലക്കാട്ട് മാതൃഭൂമി വിറ്റ് നടക്കുന്ന കാലം. അകലയുടെ പ്രൊഡ്യൂസറായ ടോമേട്ടന്‍ (ഇന്നുവരെ ഞാന്‍ കണ്ടിട്ടുപോലും ഇല്ലാത്ത എന്റെ ഏറ്റവും അടുത്ത സുഹൃത്ത്) മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമ പ്രൊഡ്യൂസ് ചെയ്തു കഴിഞ്ഞ് എന്റടുത്തു വന്നു ഒരു പത്രം വാങ്ങി. അദ്ദേഹത്തോടൊപ്പം, അമിതാഭ് ബച്ചന്‍ (നടന്‍) ഞാനും കൂടിയിരുന്നപ്പോള്‍ ഞാന്‍ ആദ്യദിവസം പരീക്ഷ കഴിഞ്ഞ് അകലെ കാണാന്‍ ഓടിയ കാര്യം അവരോട് പറയുകയുണ്ടായി.....നന്ദി കിങ്ങിണി....പെട്ടെന്ന് ഗിരീഷേട്ടന്‍ ചീത്ത പറഞ്ഞതും ജയചന്ദ്രന്‍ മാഷ്‌ കരണക്കുറ്റിക്ക് അടി നല്‍കിയ കഥയും പലതും ഓര്‍ത്തു......ഓര്‍മ്മകളില്‍ സ്പീല്‍ബെര്‍ഗ്, ബ്രൂസിലി, ജയന്‍ അങ്ങിനെ പലതും.......'അകലെ' അല്ലാത്ത നല്ല തല്ലിന്റെ ഓര്‍മ്മകളിലേക്ക് ആനയിച്ചതിന്...നന്ദി..."

ഞാന്‍ ഒരു കമന്റിനു പാരഡി എഴുതി എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ക്ഷമിക്കുക. നല്ല നല്ല കവിതകള്‍ക്ക് പാരഡി എഴുതിയിട്ടുള്ള ഒരു കക്ഷി ആണ് താരം...

Anonymous
Sunday, July 3, 2011 at 10:45:00 PM PDT
മറുപടി

കമണ്റ്റിനു പാരഡിയോ അതു വേണ്ടായിരുന്നു adhikaprasamgam ആയി തോന്നി

സന്ദീപിനോട്‌ വിയോജിക്കുന്നു റിതു എങ്ങിനെയാണു അകലെയെക്കാള്‍ നന്നായത്‌?
അതില്‍ artificial കഥ അല്ലേ, സോഫ്റ്റ്‌ വെയര്‍ ഫീല്‍ഡില്‍ ആണു കഥ എന്നു പറയുന്നെങ്കിലും അത്ര താദാത്മ്യം ഇല്ല, ഒരു കുട്ടി ഇല്ലാത്തതിണ്റ്റെ പേരില്‍ സെണ്റ്റി അടിക്കുന്ന ആ കഥാപാത്രം കരിയറിസ്റ്റിക്‌ ആയ വൈഫ്‌ ഒക്കെ വളരെ ആര്‍ടിഫിഷ്യല്‍ കാരക്റ്റര്‍ ആയി തോന്നി, ആകെ നന്നായത്‌ ഫ്രണ്ട്ഷിപ്പിണ്റ്റെ രൂപാന്തരങ്ങള്‍ ചിത്രീകരിച്ചതു മാത്രം ആണു

റീമ കല്ലിങ്ങല്‍ പ്രോമിസിംഗ്‌ ആയി തോന്നിയിരുന്നു പക്ഷെ അവര്‍ ഇപ്പോള്‍ എങ്ങും എത്താതെ നില്‍ക്കുന്നു

ബാങ്കിംഗ്‌ സോഫ്റ്റ്‌ വെയര്‍ ഒക്കെ ഒരാള്‍ അടിച്ചു മാറ്റി വില്‍ക്കാന്‍ ശ്രമിക്കുക ഒക്കെ എവിടെ നടക്കുന്ന കാര്യങ്ങള്‍ ആണു?

എനിക്കു തോന്നുന്നത്‌ ശ്യാമ പ്റസാദിണ്റ്റെ മികച്ച വറ്‍ക്ക്‌ ഇതൊന്നുമല്ല പെരുവഴിയിലെ കരിയിലകളും കേ സുരേന്ദ്രണ്റ്റെ മരണം ദുറ്‍ബ്ബലം സീരിയല്‍ ആക്കിയതുമാണു

ഗ്ളാസ്‌ മെനജെറി സ്കൂള്‍ ഓഫ്‌ ഡ്റാമയില്‍ പഠിക്കുന്ന കാലം ശ്യാമപ്റസാദിണ്റ്റെ പ്റോജക്ട്‌ വറ്‍ക്ക്‌ ആയിരുന്നു അന്നു മുതലേ പുള്ളി ഈ കഥയോട്‌ അറ്റാച്ച്ഡ്‌ ആയിരുന്നു

ഭുജംഗയ്യണ്റ്റെ ദശാവതാരങ്ങള്‍ എന്ന നോവല്‍ സിനിമയാക്കാന്‍ ശ്യാമപ്റസാദിനോട്‌ ആരെങ്കിലും ആവശ്യപ്പെടുമോ?

Monday, July 4, 2011 at 2:50:00 PM PDT
മറുപടി

@ കിങ്ങിണികുട്ടി.. ഒട്ടും അകലെയല്ലാത്ത ഭാവിയില്‍ അഞ്ജുവിനും ഒരു സര്‍പ്രൈസ് തരാന്‍ ചിലര്‍ പുറപെട്ടു വന്നേക്കാം.. അതിനുള്ള ചില പ്രാരംഭനടപടികള്‍ കഴിഞ്ഞ കുറച്ചു നാളായി കണ്ടു വരുന്നുണ്ട്.. ഈ വക സര്‍പ്രൈസുകള്‍ താങ്ങാനുള്ള കരുത്തും ആര്‍ജ്ജവവും ഈ കുഞ്ഞു പെങ്ങള്‍ക്കുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

Monday, July 4, 2011 at 3:15:00 PM PDT
മറുപടി

@ Sushil.. ഞാന്‍ പറഞ്ഞതില്‍ ഋതു അകലെയെക്കാള്‍ നല്ലതെന്നോ അകലെ മോശമെന്നോ ധ്വനിയില്ല.. എന്റെ വ്യക്തിപരമായ ജീവിതവുമായി ഋതു കൂടുതല്‍ അടുത്ത് നില്‍ക്കുന്നുവെന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ..

ഋതുവിലെ artificiatilitയെ പറ്റി പറഞ്ഞത് കൊണ്ട് മാത്രം പറയട്ടെ.. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ കണ്ടിട്ടില്ലായെങ്കില്‍ അത് നിങ്ങളുടെ പ്രശ്നമാകും.. ആ സിനിമയില്‍ എന്നെ ആകര്‍ഷിച്ചത് അതിലെ സൗഹൃദവും അതില്‍ വരുന്ന അപചയങ്ങളുമാണ്.. അത് തന്നെയാണ് ആ സിനിമയുടെ തീം.. അല്ലാതെ അത് ഒരു IT പ്രൊഫഷണല്‍സിന്‍റെ കഥയൊന്നുമല്ല.. ആ പശ്ചാത്തലം മാറ്റി മറ്റൊരു ഫീല്‍ഡ് ആണ് കഥയുടെ പശ്ചാത്തലമെങ്കിലും വലിയ കുഴപ്പമൊന്നും കാണില്ലാ.. പക്ഷെ ഇവിടെ ഈ പശ്ചാത്തലം കൊണ്ട് protogonistന്റെ മാനസികാവസ്ഥ നല്ലപോലെ ആവിഷ്കരിക്കാനായി എന്ന് മാത്രം..

പിന്നെ സിനിമ തന്നെ ഒരു ക്രാഫ്റ്റ്‌ വര്‍ക്ക്‌ ആവുമ്പോള്‍ അതിലെ കലയുടെ അംശം തിരയാന്‍ നില്‍ക്കുന്നത് വെറുതെയാണെന്നാണ് എന്റെ അഭിപ്രായം.. ഒപ്പം ശ്യാമപ്രസാദ്‌ എന്ന സംവിധായകന്‍ മലയാളത്തിലെറ്റം മികച്ചതെന്നു എനിക്ക് മൂഡധാരണയോന്നുമില്ലെന്നും പറഞ്ഞു കൊള്ളട്ടെ.. പക്ഷെ ഒരു പുസ്തകം സിനിമയാകുമ്പോള്‍ അത് മൂലകൃതിയോട് നീതി പുലര്‍ത്താന്‍ ശ്യാമപ്രസാദ്‌ ശ്രദ്ധിക്കുന്നുണ്ടെന്നു എടുത്തു പറയേണ്ടതുണ്ട്.. വരാനിരിക്കുന്ന ഇലക്ട്രയില്‍ കണ്‍പാര്‍ത്തിരിക്കുന്നു ഞാനും.. ആ ഗ്രീക്ക്‌ കഥ എങ്ങനെ ഒരു മദ്ധ്യകേരളത്തിന്റെ പശ്ചാത്തലത്തില്‍ പറച്ചു നടുന്നുവെന്നറിയാനുള്ള ആകാംഷ.. :)

Tuesday, July 5, 2011 at 6:46:00 AM PDT
മറുപടി

@Sandeep.A.K, അയ്യോ പേടിപ്പിക്കല്ലേ ചേട്ടാ, ഞാനൊരു പാവം.. ഒരു മൂലക്കെങ്ങാനും ഇരുന്ന് ബ്ലോഗ് എഴുതി ജീവിച്ചോളാം.. മൂന്ന് നാല് ബ്ലോഗുണ്ട് എന്നതൊഴിച്ചാൽ ഒരു പാപവും ഞാൻ ചെയ്തിട്ടില്ല :-)

Thursday, July 7, 2011 at 8:29:00 PM PDT
മറുപടി

ഋതുസഞ്ജനയെന്ന കിങ്ങിണിക്കുട്ടിക്ക്...,
(ഇത് വേണമെങ്കില്‍ പോസ്റ്റു ചെയ്യാം;ചെയ്യാതിരിക്കാം. ഒരു ഇമെയില്‍ ആയി അയക്കാമെന്ന് കരുതി. പക്ഷേ, ബൂലോകത്ത് അത് പാടില്ലല്ലോ. പ്രത്യേകിച്ച് പെണ്‍ബ്ലോഗറാവുമ്പോള്‍...അഥമാ മെയില്‍ അയച്ചാല്‍ തന്നെ അത് പീഢനമായി/വശപ്പെടുത്താനുള്ള ശ്രമമായി....)

സുഹൃത്തേ,
കുറെ കാലമായി സ്ഥിരമായി ഞാന്‍ നിങ്ങളുടെ എല്ലാ ബ്ലോഗുകളും വായിക്കുന്നവനും സാമാന്യം കമന്റുകളും ഇടുന്ന വ്യക്തിയാണ്. ഞാന്‍ താങ്കളുടെ വായനക്കാരനാവുന്നതിലും ഫോളോവര്‍ ആവുന്നതിലും താങ്കളുടെ ചില പ്രത്യേക സുഹൃത്തുക്കള്‍ക്ക് തീരെ ഇഷ്ടമല്ലെന്ന് കഴിഞ്ഞ ദിവസം അപരാജിതയിലും മുന്‍പ് എവര്‍ബെസ്റ്റ് ബ്ലോഗിലും വന്ന കമന്റുകളില്‍ നിന്നും മനസ്സിലായി. മനപ്പൂര്‍വ്വം ഒരു വ്യക്തിയെ അടിച്ചാക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകള്‍ നിങ്ങളുടെ ബ്ലോഗില്‍ വരുമ്പോള്‍ താങ്കള്‍ക്ക് അത് മോഡറേറ്റ് ചെയ്യാമായിരുന്നു. പ്രത്യേകിച്ച് താങ്കളുടെ ബ്ലോഗിലെ കണ്ടന്റുമായി ബന്ധമില്ലാത്തതാവുമ്പോള്‍. അകലെ എന്ന സിനിമയുടെ പോസ്റ്റില്‍ എല്ലാവരും വളരെ മാന്യമായി കമന്റുകള്‍ ഇട്ടു. ഇടയില്‍ ഒരാള്‍ മാത്രം എന്നെ പരസ്യമായിഅധിഷേപിച്ച്‌കൊണ്ട് കമന്റിട്ടു. താങ്കള്‍ അത്തരം കാര്യങ്ങളെ പരമാവധി പ്രമോട്ട് ചെയ്യുന്നു. കമന്റുകളുടെ എണ്ണം കൂട്ടുന്നതിനാണോ...? അതോ താങ്കളും ആ വ്യക്തിയും ഒത്തുചേര്‍ന്ന്, മനപ്പൂര്‍വ്വം ഇത്തരത്തില്‍ എന്നെ പ്രകോപിപ്പിച്ച്, താങ്കളുടെ ബ്ലോഗില്‍ ഞങ്ങള്‍ പരസ്പരം കശപിശകൂടി ബ്ലോഗിലെ ആരാധകരുടെ എണ്ണം കൂട്ടാനോ...? ഉദ്ദേശ്യങ്ങള്‍ താങ്കള്‍ക്ക് മാത്രമെ അറിയുകയുള്ളൂ.
എന്തു തന്നെയായാലും താങ്കളുടെ ബ്ലോഗില്‍ 506 ഓളം ഫോളോവേഴ്‌സ് ഉള്ള സ്ഥിതിക്ക് അതില്‍ ഒരാള്‍ പോയെന്ന് വെച്ച് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. താങ്കളുടെ ഈ നയങ്ങളില്‍ പ്രതിഷേധിച്ച്, താങ്കളുടെ എല്ലാ ബ്ലോഗുകളിലും നിന്ന് പിന്മാറുകയും, മേലാല്‍ വഴിതെറ്റിപ്പോഴും താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയോ ചെയ്യുകയില്ലെന്ന് പറഞ്ഞുകൊണ്ട്.....

പുഴുത്ത മനസ്സുമായി മുന്‍പ് എന്നെ ചൊറിയാന്‍ വന്ന താങ്കളുടെ ചില രണ്ട് മാന്യസുഹൃത്തുക്കള്‍ക്ക് ഞാന്‍ മെയില്‍ അയച്ചിരുന്നു....അവരോട് പറഞ്ഞതുതന്നെ താങ്കളോടും പറയുന്നു.
'ബൂലോകം എന്നതിന് അപ്പുറം ഒരു ലോകമുണ്ട്. അവിടെ കുറെ നല്ല മനുഷ്യരുമുണ്ട്'
താങ്കള്‍ നല്ലനല്ല പോസ്റ്റുകള്‍ ചെയ്ത്, വരും കാലത്ത് എല്ലാ ബ്ലോഗര്‍മാരുടെയും 'പ്രിയ'എഴുത്തുകാരിയാവുക....
all the best.

Thursday, July 7, 2011 at 8:30:00 PM PDT
മറുപടി

ഋതുസഞ്ജനയെന്ന കിങ്ങിണിക്കുട്ടിക്ക്...,
(ഇത് വേണമെങ്കില്‍ പോസ്റ്റു ചെയ്യാം;ചെയ്യാതിരിക്കാം. ഒരു ഇമെയില്‍ ആയി അയക്കാമെന്ന് കരുതി. പക്ഷേ, ബൂലോകത്ത് അത് പാടില്ലല്ലോ. പ്രത്യേകിച്ച് പെണ്‍ബ്ലോഗറാവുമ്പോള്‍...അഥമാ മെയില്‍ അയച്ചാല്‍ തന്നെ അത് പീഢനമായി/വശപ്പെടുത്താനുള്ള ശ്രമമായി....)

സുഹൃത്തേ,
കുറെ കാലമായി സ്ഥിരമായി ഞാന്‍ നിങ്ങളുടെ എല്ലാ ബ്ലോഗുകളും വായിക്കുന്നവനും സാമാന്യം കമന്റുകളും ഇടുന്ന വ്യക്തിയാണ്. ഞാന്‍ താങ്കളുടെ വായനക്കാരനാവുന്നതിലും ഫോളോവര്‍ ആവുന്നതിലും താങ്കളുടെ ചില പ്രത്യേക സുഹൃത്തുക്കള്‍ക്ക് തീരെ ഇഷ്ടമല്ലെന്ന് കഴിഞ്ഞ ദിവസം അപരാജിതയിലും മുന്‍പ് എവര്‍ബെസ്റ്റ് ബ്ലോഗിലും വന്ന കമന്റുകളില്‍ നിന്നും മനസ്സിലായി. മനപ്പൂര്‍വ്വം ഒരു വ്യക്തിയെ അടിച്ചാക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകള്‍ നിങ്ങളുടെ ബ്ലോഗില്‍ വരുമ്പോള്‍ താങ്കള്‍ക്ക് അത് മോഡറേറ്റ് ചെയ്യാമായിരുന്നു. പ്രത്യേകിച്ച് താങ്കളുടെ ബ്ലോഗിലെ കണ്ടന്റുമായി ബന്ധമില്ലാത്തതാവുമ്പോള്‍. അകലെ എന്ന സിനിമയുടെ പോസ്റ്റില്‍ എല്ലാവരും വളരെ മാന്യമായി കമന്റുകള്‍ ഇട്ടു. ഇടയില്‍ ഒരാള്‍ മാത്രം എന്നെ പരസ്യമായിഅധിഷേപിച്ച്‌കൊണ്ട് കമന്റിട്ടു. താങ്കള്‍ അത്തരം കാര്യങ്ങളെ പരമാവധി പ്രമോട്ട് ചെയ്യുന്നു. കമന്റുകളുടെ എണ്ണം കൂട്ടുന്നതിനാണോ...? അതോ താങ്കളും ആ വ്യക്തിയും ഒത്തുചേര്‍ന്ന്, മനപ്പൂര്‍വ്വം ഇത്തരത്തില്‍ എന്നെ പ്രകോപിപ്പിച്ച്, താങ്കളുടെ ബ്ലോഗില്‍ ഞങ്ങള്‍ പരസ്പരം കശപിശകൂടി ബ്ലോഗിലെ ആരാധകരുടെ എണ്ണം കൂട്ടാനോ...? ഉദ്ദേശ്യങ്ങള്‍ താങ്കള്‍ക്ക് മാത്രമെ അറിയുകയുള്ളൂ.
എന്തു തന്നെയായാലും താങ്കളുടെ ബ്ലോഗില്‍ 506 ഓളം ഫോളോവേഴ്‌സ് ഉള്ള സ്ഥിതിക്ക് അതില്‍ ഒരാള്‍ പോയെന്ന് വെച്ച് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. താങ്കളുടെ ഈ നയങ്ങളില്‍ പ്രതിഷേധിച്ച്, താങ്കളുടെ എല്ലാ ബ്ലോഗുകളിലും നിന്ന് പിന്മാറുകയും, മേലാല്‍ വഴിതെറ്റിപ്പോഴും താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയോ ചെയ്യുകയില്ലെന്ന് പറഞ്ഞുകൊണ്ട്.....

പുഴുത്ത മനസ്സുമായി മുന്‍പ് എന്നെ ചൊറിയാന്‍ വന്ന താങ്കളുടെ ചില രണ്ട് മാന്യസുഹൃത്തുക്കള്‍ക്ക് ഞാന്‍ മെയില്‍ അയച്ചിരുന്നു....അവരോട് പറഞ്ഞതുതന്നെ താങ്കളോടും പറയുന്നു.
'ബൂലോകം എന്നതിന് അപ്പുറം ഒരു ലോകമുണ്ട്. അവിടെ കുറെ നല്ല മനുഷ്യരുമുണ്ട്'
താങ്കള്‍ നല്ലനല്ല പോസ്റ്റുകള്‍ ചെയ്ത്, വരും കാലത്ത് എല്ലാ ബ്ലോഗര്‍മാരുടെയും 'പ്രിയ'എഴുത്തുകാരിയാവുക....
all the best.

Friday, July 8, 2011 at 2:54:00 AM PDT
മറുപടി

@സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) താങ്കളോട് വ്യക്തിപരമായി എനിക്ക് ഒരു വിരോധവും ഇല്ല. വന്ന കമന്റുകൾ പബ്ലിഷ് ചെയ്തു എന്ന് മാത്രം. അന്നത്തെ പ്രശ്നത്തിൽ നിങ്ങളുടെ വിശദ്ദീകരണം ഇവർക്കൊന്നും തൃപ്തികരമായില്ല എന്നേ ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ. എനിക്ക് നിങ്ങളോട് വ്യക്തിപരമായി ഒരു വിരോധവും ഉണ്ടായിട്ടല്ല കമന്റ് പബ്ലിഷ് ചെയ്തത്. നിങ്ങളുടെ ഭാഗത്ത് ശരിയുണ്ടെന്ന് ബോധ്യമുണ്ടെങ്കിൽ ഇത്തരം അഭിപ്രായങ്ങളെ കാര്യമാക്കണോ? എനിക്കറിയില്ല..നിങ്ങളുടെ നിലപാടുകളോട് അറിഞ്ഞിടത്തോളം എനിക്ക് വിയോജിപ്പുകളുണ്ടെങ്കിലും വ്യക്തിപരമായി നിങ്ങളെ അറിയാത്തതു കൊണ്ട് ഞാൻ നിങ്ങളുടെ വിരോധിയല്ല, സുഹൃത്തുമല്ല. ഞാൻ ഇവിടെ നിഷ്പക്ഷത സ്വീകരിക്കുന്നു. തെറ്റായി തോന്നിയെങ്കിൽ ക്ഷമിക്കൂ, അല്ലാതെ ഞാൻ എന്ത് പറയാനാ

Friday, July 8, 2011 at 2:55:00 AM PDT
മറുപടി

വായിച്ചവർക്കും കമന്റ് ചെയ്തവർക്കുമെല്ലാം നന്ദി

Anonymous
Friday, July 8, 2011 at 3:15:00 AM PDT
മറുപടി

sandeep pampally:):):) chiriyaanu varunnath

Thursday, July 14, 2011 at 7:54:00 AM PDT
മറുപടി

എഴുത്ത് നന്നായി..
പക്ഷെ,,
എന്താപ്പത് കഥ..
ഇവിടെയെന്തോ പ്രശ്നം നടക്കുന്നു..
ഇമ്മാതിരി പ്രശ്നങ്ങളൊക്കെ ഒഴിവാക്കാമായിരുന്നു ബ്ലോഗര്‍ക്ക് ..

Anonymous
Sunday, July 31, 2011 at 9:21:00 PM PDT
മറുപടി
This comment has been removed by a blog administrator.
Wednesday, August 24, 2011 at 10:18:00 AM PDT
മറുപടി

ഞാന്‍ അങ്ങനെയല്ല കണ്ടത്‌. വീട്ടിലെ ഈ ശല്യപ്പെടുത്തലുകളില്‍ നിന്ന്‌ രക്ഷതേടി സിനിമാ തിയറ്ററില്‍ അഭയം പ്രാപിക്കാറുള്ള എന്നെ...