നിങ്ങൾ അജ്ഞതയുടെ ഗേഹത്തിലാണ്..


പ്രിയപ്പെട്ട സാഗർ,
നിന്റെ വാക്കുകളുടെ പൊരുൾ ഞാനറിയുന്നു. അതെ, ഇതാണ് ലോകത്തിന്റെ ഹൃദയം; ഈ അക്ഷരങ്ങളുടെ ലോകം. ഈ വായു ശ്വസിക്കാനും, ഈ വെളിച്ചം നുകരാനും കഴിയുന്നത് ഏറെ നിർവൃതിപ്രദം.

അക്ഷരങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന തെളിയാത്ത അക്ഷരങ്ങൾ വായിച്ചെടുക്കാൻ കഴിയുമ്പോഴാണ് നീയും അക്ഷര ലോകത്ത് ജീവിക്കാൻ പ്രാപ്തയാകുന്നത് എന്ന നിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢാക്ഷരങ്ങൾ ഇപ്പോളെനിക്ക് കാണാൻ കഴിയുന്നുണ്ട്! സ്വപ്നങ്ങളുടെ വാതായനങ്ങൾ എനിക്കായ് തുറന്നിട്ട് വാക്കുകളുടെ ഇന്ദ്രജാലത്തിലൂടെ ഈ മാസ്മരികലോകത്തിലേക്ക് മാടി വിളിക്കുകയല്ലേ നീയെന്നെ...


അതെ സാഗർ, സത്യമാണ് നീ പറഞ്ഞത്. ഒരു നല്ല എഴുത്തുകാരന് ധാരാളം സ്വപ്നങ്ങൾ കാണാൻ കഴിവുണ്ടായിരിക്കണം, ചിന്താശേഷിയുണ്ടായിരിക്കണം. വരികൾക്കിടയിൽ വരികൾ വായിച്ചെടുത്ത് അതിലൂടെ ഒരു മറുവായന സൃഷ്ടിക്കുന്ന ഒരാൾ തീർച്ചയായും പ്രതിഭാശാലിയായിരിക്കും, ഭാവനാ സമ്പന്നൻ ആയിരിക്കും.


പ്രത്യാശകളുടേയും ആഗ്രഹങ്ങളുടേയും ആഴങ്ങളിൽ അപാരതയെക്കുറിച്ചുള്ള നിശബ്ദജ്ഞാനമുണ്ട്. ഹിമപാളികൾക്കിടയിൽ കിടന്ന് മുളപൊട്ടുന്ന കാലം കിനാവുകണ്ട് കഴിയുന്ന വിത്തിനെപ്പോലെ, എന്റെ ഹൃദയമിപ്പോൾ അക്ഷരവസന്തത്തെ കിനാവു കാണുന്നു. അനശ്വരനായ കവിയും ചിത്രകാരനുമായ ഖലീൽ ജിബ്രാൻ പറഞ്ഞതോർക്കുന്നു. "കിനാവുകളെ വിശ്വസിക്കുവിൻ, അവയിൽ അനശ്വരതയിലേക്കുള്ള വാതായനങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്." ആ അനശ്വരതയെയാണ് ഞാനിപ്പോൾ സ്വപ്നം കാണുന്നത്.


അക്ഷരങ്ങളെ സ്നേഹിച്ച്, പുസ്തകങ്ങളെ പ്രണയിച്ച്, വിജ്ഞാനത്തെ പരിണയിച്ച് എനിക്കും ഈ മലർവാടിയിൽ പാറി നടക്കുന്ന ഒരു പൂമ്പാറ്റയാകണം. നിറക്കൂട്ടുള്ള അക്ഷരങ്ങളിലൂടെ അറിവും പൊരുളും നേടി എന്റെ അകക്കണ്ണുകൾക്ക് കാഴ്ചയേകണം. അക്ഷരലോകത്തേക്കുള്ള നിന്റെ ക്ഷണം, ഞാനിതാ സ്വീകരിച്ചിരിക്കുന്നു.


അറിവിന്റെ മൂർത്തഭാവങ്ങളുടെ തലത്തിലേക്കാണ് നീയെന്നെ കൈകാട്ടി വിളിക്കുന്നത് എന്ന് എനിക്കറിയാം. അതിനർഹിക്കുന്ന പ്രാധാന്യം കൊടുക്കാനുള്ള തയ്യാറെടുപ്പുകളാണ് ഞാനിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അക്ഷരമെന്നാൽ അറിവാണ്, അഗ്നിയാണ്, വിദ്യയാണ്... സർവ്വധനാൽ പ്രധാനമായ വിദ്യാധനത്തിന് ധനമാണ് ആവശ്യമെന്ന വിദ്യാഭ്യാസത്തിലെ പുതിയ സിദ്ധാന്തത്തിനപ്പുറം, അറിവെന്നാൽ നാം നമ്മെത്തന്നെ തിരിച്ചറിയലാണെന്നൊരു തിരുത്തിക്കുറിക്കലിനും ഞാൻ ഒരുക്കമാണ്.അക്ഷരങ്ങളിൽ നിന്നും ഒളിച്ചോടി കമ്പ്യൂട്ടറിനു മുന്നിൽ മുഖമൊളിപ്പിക്കുന്ന പുതുതലമുറയോട് നമുക്കും ഇങ്ങനെ പറയാം-

"അജ്ഞതയുടെ ഗേഹത്തിലാണ് നിങ്ങളുടെ വാസം അവിടെ ആത്മാവിനെ കാണാനുള്ള നിലക്കണ്ണാടികളില്ല"
-ജിബ്രാൻ

തിരിച്ചറിവാണ് ഏറ്റവും വലിയ അറിവെന്ന് ഞാൻ പറഞ്ഞല്ലോ. സാഗർ, നമ്മൾ അതിന്റെ മുന്നിൽ നടക്കരുത്. കാരണം, അത് നമ്മെ അനുഗമിച്ചെന്ന് വരില്ല. തിരിച്ചറിവിന്റെ ഒരടി പുറകേയും നടക്കരുത്. നമുക്ക് അതിനെ പിന്തുടർന്ന് കൂടെയെത്താൻ കഴിഞ്ഞെന്നും വരില്ല. എപ്പോഴും അതിന്റെ കൂടെത്തന്നെ നടക്കണം.. ഒരു മിത്രമായി...സഹചാരിയായി...ആ യാത്ര ഒരു പക്ഷേ ദുർഘടങ്ങൾ നിറഞ്ഞതാകാം.. നീ കേട്ടിട്ടില്ലേ ആ വരികൾ-


"നിങ്ങളുടെ വഴികളിൽ
ഞങ്ങൾ റോസാദളങ്ങൾ നിരത്തുന്നു.
ഞങ്ങളുടെ ശയ്യകളിൽ നിങ്ങൾ മുള്ളുകൾ നിറയ്ക്കുന്നു.
ആ പുഷ്പങ്ങൾക്കും മുള്ളുകൾക്കുമിടയിൽ
സത്യം പകച്ചുറങ്ങുന്നു"
-ജിബ്രാൻ

പുഷ്പങ്ങൾക്കും മുള്ളുകൾക്കുമിടയിൽ ഉറങ്ങിക്കിടക്കുന്ന ഈ സത്യത്തേയാണ് നമ്മൾ തേടിപ്പോകുന്നത്, അജ്ഞാനത്തിന്റെ പാതയോരങ്ങളിൽ ചിതറിക്കിടക്കുന്ന വിജ്ഞാനത്തിന്റെ മുത്തുകൾ തേടി. നന്മയിൽ നിന്നും ഉൾക്കൊള്ളുന്ന തിരിച്ചറിവാണ് ഈ യാത്രയിൽ നമ്മുടെ സഹചാരി.പരമമായ ലക്ഷ്യത്തിലെത്തുന്നത് വരെ ഈ പൊരുളുകളെ നമ്മൾ മുറുകെപ്പിടിക്കണം. കൂടെ ഒന്നു കൂടി ഓർമ്മിപ്പിച്ച് കൊള്ളട്ടെ- ഈ യാത്ര അനന്തമാണ്! ഒരിക്കലും അവസാനമില്ലെന്ന് കരുതി നിരാശരാകേണ്ടതില്ല, ഈ യാത്ര വിഫലമല്ല. എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുന്നുവോ അത്രത്തോളം നാം അതുല്യരാകുന്നു,സാർത്ഥരാകുന്നു.

വായനയൊരു ശീലമേയല്ലാത്ത, അറിവിനേയും നന്മയേയും തങ്ങളറിയാതെ തന്നെ തിരസ്കരിക്കുന്ന പുതുതലമുറയിലെ ഭൂരിഭാഗത്തോട് എന്റെ നാല് വരികൾ കൂടി ഞാൻ കൂട്ടിച്ചേർക്കട്ടെ,ജിബ്രാനോട്...


ഞങ്ങൾ നിങ്ങൾക്കരികിൽ
സ്നേഹിതരായി വരുന്നു.
എന്നാൽ നിങ്ങളോ,
ഞങ്ങളെ പ്രതിയോഗികളെപ്പോലെ ആക്രമിക്കുന്നു.
ഞങ്ങളുടെ സൗഹൃദത്തിനും
നിങ്ങളുടെ ശത്രുതയ്ക്കുമിടയിൽ
കണ്ണീരും രക്തമൊഴുകുന്ന അഗാധമായൊരു നീർച്ചാലുണ്ട്.

ജിബ്രാന്റെ വരികളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതിയ വരികൾ ഞാൻ അദ്ദേഹത്തിനു തന്നെ സമർപ്പിക്കുന്നു.

സാഗർ, അക്ഷരതീർത്ഥം തേടിയുള്ള ഈ പുണ്യ യാത്ര നമുക്കാരംഭിക്കാം. "തമസ്സോമാ ജ്യോതിർഗ്ഗമയാ" എന്ന മന്ത്രം ഉരുവിട്ടുകൊണ്ട്... അക്ഷരങ്ങളുടെ വെളിച്ചം നമ്മെ അറിവിലേക്ക് നയിക്കട്ടെ.

നിന്റെ മറുപടി പ്രതീക്ഷിച്ച് കൊണ്ട് നിർത്തുന്നു
ഋതുസജ്ഞന

64 Response to നിങ്ങൾ അജ്ഞതയുടെ ഗേഹത്തിലാണ്..

Thursday, July 7, 2011 at 9:26:00 AM PDT
മറുപടി

വീണ്ടും കത്താണല്ലോ.. വായിക്കട്ടെ..

Thursday, July 7, 2011 at 9:46:00 AM PDT
മറുപടി

കവിതയിൽ വിരിയുന്ന കത്ത്,, നന്നായി.

Thursday, July 7, 2011 at 9:57:00 AM PDT
മറുപടി

സാഗര്‍ ഏലിയാസ് ജാക്കി ...:)

Thursday, July 7, 2011 at 10:05:00 AM PDT
മറുപടി

നീണ്ട കഥയായത് കൊണ്ട് പിന്നെ വരാട്ടോ...

Thursday, July 7, 2011 at 12:04:00 PM PDT
മറുപടി

ഇപ്പോഴത്തെ മൂടിന് ഇതൊന്നും ഏക്കില്ല.
ഞാൻ പോയിട്ട് പിന്നെ വരാം...

Thursday, July 7, 2011 at 12:38:00 PM PDT
മറുപടി

"ഹിമപാളികൾക്കിടയിൽ കിടന്ന് മുളപൊട്ടുന്ന കാലം കിനാവുകണ്ട് കഴിയുന്ന വിത്തിനെപ്പോലെ, എന്റെ ഹൃദയമിപ്പോൾ അക്ഷരവസന്തത്തെ കിനാവു കാണുന്നു"

അറിവാണ് ഒരാളുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്..
അറിവ് ഒരിക്കലും പൂര്‍ണ്ണമാവുകയില്ല...
അറിവുള്ളവന്‍ ഒരിക്കലും സമ്മതിക്കുകയില്ല, അവന് അറിവുണ്ടെന്ന്..

അജ്ഞത ആണ് ഏറ്റവും വലിയ വിപത്ത്...

വായനയിലൂടെ, അനുഭവങ്ങളിലൂടെ, എഴുത്തിലൂടെ അറിവ് വളരട്ടെ...
അറിവ് നന്മയുടെ ഒരു വശമാണ്...

പോസ്റ്റ്‌ കൊള്ളാമെങ്കിലും വായനക്കാരനെ പിടിച്ചിരുത്താന്‍ പോന്ന ഒരു ഭാഷ ഇതിനില്ല.
ഒരു അവിയല്‍ കണക്കെ ഒരുപാട് കാര്യങ്ങളെ കുറിച്ച് പോസ്റ്റ്‌ പറയുന്നു. കുറച്ചു കൂടി ലിമിറ്റട് ആയ ആശയങ്ങളിലേക്ക് ചുരുക്കി , കുറച്ചു കൂടി സിമ്പിള്‍ ആയ രീതിയില്‍ എഴുതിയിരുന്നു എങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ടേനെ...

Thursday, July 7, 2011 at 1:10:00 PM PDT
മറുപടി

ഖലീല്‍ ജിബ്രാന് പ്രണാമം ..

സാഗറിന് സലാം ..

ഋതു സന്ജന്ക്ക് ആശംസകള്‍ ..

അഞ്ജുവിന് അഭിനന്ദനങ്ങള്‍ .

Thursday, July 7, 2011 at 1:47:00 PM PDT
മറുപടി

Nice post. I like this very much. @ mahesh: i cant agree with you. Because in my view..this post is written in good style and nice narration. I enjoyed it well. But first commentators didnt take it as a serious one.. However, rithusanjana, kingini, anju.. What ever it is:) you are a good writer. Go ahead.. All the best Nice post. I like this very much. @ mahesh: i cant agree with you. Because in my view..this post is written in good style and nice narration. I enjoyed it well. But first commentators didnt take it as a serious one.. However, rithusanjana, kingini, anju.. What ever it is:) you are a good writer. Go ahead.. All the best

Thursday, July 7, 2011 at 1:50:00 PM PDT
മറുപടി

:) some lines are repeating in my comment. I dont know what is the problem. Sanju, sorry for the trouble

Thursday, July 7, 2011 at 3:43:00 PM PDT
മറുപടി

ഇത്രേം നിരീച്ചില്ല കുട്ടീ.. സീരിയസ് ആവും ന്നു പറഞ്ഞപ്പോള്‍.. :)
ജിബ്രാനെ വായിച്ചപ്പോള്‍ ഇങ്ങനെ.. അപ്പോള്‍ നീ ഓഷോയെയൊക്കെ വായിക്കാന്‍ തുടങ്ങിയാല്‍ ബ്ലോഗ്‌ പൊളിച്ചടക്കുമല്ലോ.. നല്ലത്..

അഞ്ജു.. വിഷമം അരുത്.. ഇതെന്താ കത്താണോ.. അതോ കവല പ്രസംഗമോ..??
സാഗര്‍ എന്താ കൊച്ചു കുട്ട്യോ.. ഇങ്ങനെ സ്റ്റഡി ക്ലാസ്‌ കൊടുക്കാന്‍.. തുടക്കത്തിലെ വരികളില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത് സാഗര്‍ ഒരു മഹാനുഭാവലു ആണെന്നാ.. പിന്നീട് വായിച്ചു വന്നപ്പോള്‍.. ശോ.. പാവം കുട്ടി.. കത്ത് വായിച്ചു ഇപ്പോ മിഴുങ്ങസ്സ്യന്നു നില്‍ക്കാണുണ്ടാവും...

കത്തില്‍ പറഞ്ഞതൊക്കെയും ഗൌരവമുള്ളതും കാര്യമാത്രപ്രസക്തമായതുമാണ്.. നല്ലത് ഇഷ്ടായി.. കണ്ണില്‍ തടഞ്ഞ രണ്ടു വാക്കുകള്‍.. "വിഭലമല്ല" വിഫലമല്ല എന്നല്ലേ ശരി.. "സാർത്ഥരാകുന്നു.." ഈ പ്രയോഗം തെറ്റല്ലേ.. സാര്‍ത്ഥകമായി എന്നൊക്കെ പറയും.. സാര്‍ത്ഥകര്‍ എന്നു എന്നു പോലും പറയാമോ..?? ആവോ.. മലയാള പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്തു വേണ്ടതു ചെയ്യൂ..

തുടര്‍ന്നും ഇത് പോലെ വിജ്ഞാനപ്രദമായതും ചിന്തോദ്ദീപകവുമായ വിഷയങ്ങളുമായി ഋതുസഞ്ജന (ഈ പേരിന്‍റെ അര്‍ത്ഥം പറഞ്ഞു തരാമോ..?? ) വരുമെന്ന് പ്രത്യാശയോടെ..

Thursday, July 7, 2011 at 8:25:00 PM PDT
മറുപടി

അക്ഷരങ്ങളുടെ വെളിച്ചം നമ്മെ അറിവിലേക്ക് നയിക്കട്ടെ..അഞ്ജുവിന്റെ വാക്കുകള്‍ തന്നെ ആണ് എന്റെ മറുപടി..എഴുതി മുന്നേറുക..എല്ലാ ആശംസകളും...

Thursday, July 7, 2011 at 9:32:00 PM PDT
മറുപടി

ശരിയാണ് ഋതുസഞ്ജന എന്ന അഞ്ജു.... അക്ഷരങ്ങളെ പ്രണയിക്കുക ...
എഴുത്ത് ഒരു ഉപാസനയാണ് ... അവസാനത്തെ രാപ്പക്ഷി കൂടയും വരെ
എഴുത്ത് തുടരുക .... കനത്തു പെയ്യുന്ന മഴയില്‍ ആ തേങ്ങല്‍ ആരും കാണാതിരിക്കാന്‍,കേള്‍ക്കാതിരിക്കാന്‍ ...
‘നിന്റെ മറുപടി പ്രതീക്ഷിച്ച് കൊണ്ട് നിർത്തുന്നു‘ നീ ആരുടെ മറുപടിക്കാണ് കാത്തുനില്‍ക്കുന്നത്?? എന്തോ ഒരു നിഗൂഡത ഫീല്‍ ചെയ്യുന്നു....


“സാർത്ഥരാകുന്നു.ഈ യാത്ര വിഭലമല്ല“....സ്വാര്‍ത്ഥരാകുന്നു എന്നും വിഫലമല്ല എന്നുമല്ലേ ശരി? അക്ഷരലോകത്തുള്ളവര്‍ തന്നെ അക്ഷരത്തെറ്റ് വരുത്തല്ലേ....

തമസ്സോമാ ജ്യോതിർഗ്ഗമയാ....ആശംസകള്‍ ..........

Thursday, July 7, 2011 at 9:46:00 PM PDT
മറുപടി

ജിബ്രാൻ ഓർമ്മകൾ വീണ്ടും തന്നതിന് നന്ദി.
അഭിനന്ദനങ്ങൾ.

Thursday, July 7, 2011 at 11:18:00 PM PDT
മറുപടി

വളരെ നല്ല വാക്കുകള്‍

Thursday, July 7, 2011 at 11:25:00 PM PDT
മറുപടി

"കിങ്ങിണി" എന്ന കുസൃതിയെ മനസ്സില്‍ ഓമനിച്ചു...
അഞ്ജുവെന്ന അപരിചിതയുടെ അക്ഷരങ്ങളെ ആരാധിച്ചു...
ഇപ്പോള്‍ ഋതുസഞ്ജന എന്ന പുരാണകഥാപാത്രത്തിന്റെ
അപരാജിതയെ ഏറെ ആദരിക്കുന്നു...

Thursday, July 7, 2011 at 11:45:00 PM PDT
മറുപടി

അതെ സാഗർ, സത്യമാണ് നീ പറഞ്ഞത്. ഒരു നല്ല എഴുത്തുകാരന് ധാരാളം സ്വപ്നങ്ങൾ കാണാൻ കഴിവുണ്ടായിരിക്കണം, ചിന്താശേഷിയുണ്ടായിരിക്കണം. വരികൾക്കിടയിൽ വരികൾ വായിച്ചെടുത്ത് അതിലൂടെ ഒരു മറുവായന സൃഷ്ടിക്കുന്ന ഒരാൾ തീർച്ചയായും പ്രതിഭാശാലിയായിരിക്കും, ഭാവനാ സമ്പന്നൻ ആയിരിക്കും.

off :
ഭാഗ്യം എഴുത്തുകാരന്‍ ആകാത്തത് !! :))
നന്നായി അഞ്ജു...

Friday, July 8, 2011 at 12:59:00 AM PDT
മറുപടി

ആശംസകൾ അപരാജിതക്ക്..

Friday, July 8, 2011 at 1:25:00 AM PDT
മറുപടി

niceone

Friday, July 8, 2011 at 2:10:00 AM PDT
മറുപടി

എനിക്ക് ഇഷ്ട്ടമായി

Friday, July 8, 2011 at 2:44:00 AM PDT
മറുപടി
This comment has been removed by the author.
Friday, July 8, 2011 at 2:45:00 AM PDT
മറുപടി

അക്ഷരത്തെറ്റുകൾ വരുത്തിയ കൺഫ്യൂഷ്ൻസിൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. തിരുത്തിയിട്ടുണ്ട്

Friday, July 8, 2011 at 2:52:00 AM PDT
മറുപടി

@Sandeep.A.K ചേട്ടാ.... സാഗർ ഒരു കൊച്ചുകുട്ടിയൊന്നുമല്ല. എന്നേക്കാൾ 4 വയസ്സിനു മൂത്തതെങ്കിലും ഞാൻ പേരു വിളിക്കുന്ന, അത്രത്തോളം സ്വാതന്ത്ര്യം എനിക്കു തരുന്ന ഒരു സുഹൃത്ത്... സ്റ്റഡി ക്ലാസ് അല്ല.. ഈ ബ്ലോഗിലെ ആദ്യ പോസ്റ്റും http://aparaajitha.blogspot.com/2011/06/blog-post_25.html ഞാൻ സാഗറിനെഴുതിയ ഒരു കത്താണു. വായിച്ചിട്ടുണ്ടല്ലോ :) ഞങ്ങളുടെ കത്തുകൾ ഈ രീതിയിലാണു. കത്ത് വായിച്ചു ഇപ്പോ മിഴുങ്ങസ്സ്യന്നു നില്‍ക്കുകയല്ല, ഇതിനേക്കാൾ കിടിലൻ ഒരു മറുപടി അപ്പോൾ തന്നെ എഴുതും.. ആളു പുലിയാ:)

ഋതുസഞ്ജന എന്ന പേരിന്റെ അർത്ഥം എല്ലാ ഋതുക്കളും ഒത്തുചേർന്നത്, ഒരുമിച്ച് എന്നൊക്കെയാ :)

Friday, July 8, 2011 at 3:09:00 AM PDT
മറുപടി

ഒരുപാട് ഇഷ്ടമായി. ചില ഭാഗങ്ങളിൽ തല കറങ്ങി പോയി. ആശയ സമ്പന്നമാണു. തെളിഞ്ഞ ഭാഷയും:) സാഗർ നു ബ്ലോഗ് ഉണ്ടോ സഞ്ജനാ?

Friday, July 8, 2011 at 3:21:00 AM PDT
മറുപടി

ഇന്നലെ ധൃതിയിൽ വായിച്ചു കമന്റ് ച്ര്യ്തു. ഇപ്പോഴാണു ഫ്രീ ആയത്... എനിക്ക് അറിയാവുന്നത് ഞാൻ കൂട്ടി ചേർക്കട്ടേ സഞ്ജൂ................

... “അശുഭചിന്തയുള്ള ഒരുവൻ ഒരിക്കലും ജീവിതപോരാട്ടത്തിൽ വിജയത്തിലെത്തില്ല”--ഡി ഡി ഐസൻഹോവൻ; “ഓരോ ശിശുവും മനുഷ്യനായി പിറക്കുകയും ഭ്രാന്തനായി മരിക്കുകയുമാണ്”--ഖലീൽ ജിബ്രാൻ ...


“ഓരോ ശിശുവും മനുഷ്യനായി പിറക്കുകയും ഭ്രാന്തനായി മരിക്കുകയുമാണ്”--ഖലീൽ ജിബ്രാൻ


ജിബ്രാനിൽ എന്നെ ആകർഷിച്ചവ

Friday, July 8, 2011 at 3:23:00 AM PDT
മറുപടി

വായനക്കാർക്ക് ഉപകാരപ്പെടും എന്നു കരുതുന്നു

ഖലീൽ ജിബ്രാൻ (ജനുവരി 6, 1883 - ഏപ്രിൽ 10, 1931) ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്നു. പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ പ്രചുര പ്രതിഷ്ഠനേടിയ അപൂർവം കവികളിലൊരാളാണ് . ലെബനനിൽ ജനിച്ച ജിബ്രാൻ ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കൻ ഐക്യനാടുകളിലാണു ചെലവഴിച്ചത്.1923ൽ എഴുതിയ പ്രവാചകൻ എന്ന കാവ്യോപന്യാസസമാഹാരമാണ് ജിബ്രാനെ പാശ്ചാത്യ ലോകത്ത് പ്രശസ്തനാക്കിയത്

അൽ മ്യൂസിക്കാ
ആദ്യ കൃതി.ഇത് രചിക്കപ്പെട്ടത് അറബി ഭാഷയിലാണ്.1905ൽ ആണ് ഇത് രചിച്ചത്.
താഴ്വരയിലെ സ്വർഗ്ഗകന്യകൾ(ആംഗലേയം:Nymphs of the Valley)
ഒടിഞ്ഞ ചിറകുകൾ(ആംഗലേയം:Broken Wings)‍
വിവാഹമെന്ന സാമൂഹ്യസമ്പ്രദായത്തെ തന്നെ വെറുക്കാനിട വന്ന ഒരു പ്രണയബന്ധത്തിന്റെ തകർച്ച ആണ് 1908ൽ പ്രസീദ്ധീകരിച്ച ഈ കൃതിക്ക് കാരണമായത്.അമ്മയുടെ മരണം തീവ്രമായി ഉളവാക്കിയ നഷ്ടബോധം ഈ കൃതിയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. "മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.അത് പ്രതീക്ഷയും സ്നേഹവും കൊണ്ട് നിർഭരമായ പദമാകുന്നു;ഹൃദയത്തിന്റെ അഗാധതയിൽ നിന്നുവരുന്ന മധുരോദാരമായ പദം"
ക്ഷോഭിക്കുന്ന ആത്മാവ്(ആംഗലേയം:Spirits Rebellious)
മതങ്ങളുടെ ആചാരങ്ങളേയും പക്ഷപാതപരമായ സാമൂഹ്യനീതികളേയും കർക്കശമായി വിമർശിക്കപ്പെട്ടിരുന്നു എന്ന കാരണത്താൽ 1908ൽ പ്രസിദ്ധീകരിച്ച ഈ കൃതി വിവാദങ്ങൾക്ക് വഴിയൊരുക്കി.
പ്രവാചകന്(ആംഗലേയം:The Prophet)‍
1923ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ തന്റെ സന്ദേഹങ്ങൾക്കും വിചാരങ്ങൾക്കും ദർശനസാന്ദ്രമായ ആവിഷ്കാരം നൽകി. പ്രണയം, വിവാഹം, നിയമം, കുഞ്ഞുങ്ങൾ, നീതി, ശിക്ഷ, സ്വാതന്ത്ര്യം, ഔദാര്യം,മതം,സുഖം,ദുഃഖം എനിങ്ങനെയുള്ള ആശയങ്ങൾക്ക് അൽമുസ്തഫ എന്ന പ്രവാചകനിലൂടെ രൂപം നൽകുന്നു.
യേശു,മനുഷ്യന്റെ പുത്രൻ‌(ആംഗലേയം:Jesus,The Son Of Man)‍
1928ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ ഉച്ചസ്ഥായിയിലെത്തിച്ചേർന്ന ജിബ്രാന്റെ ദർശനവും ഉൾക്കാഴ്ചയും കാണാം.യേശുവിനെക്കുറിച്ച് ഈ കൃതിയിൽ "ഒടിഞ്ഞ ചിറകുള്ള ഒരു പക്ഷിയായിരുന്നില്ല യേശു.വിരിഞ്ഞ പക്ഷങ്ങളുള്ള സർവവും പിടിച്ചുലക്കുന്ന ഉഗ്രമായൊരു കൊടുങ്കാറ്റായിരുന്നു."
മണലും നുരയും(ആംഗലേയം:Sand and Foam)
സ്ഥാപനവത്കരിക്കപ്പെട്ട മതത്തെ നിരാകരിക്കുന്ന നായകന്മാരോടായിരുന്നു ജിബ്രാന് ബഹുമാനമുണ്ടായിരുന്നത്.ആയതിനാൽ ഇദ്ദേഹം യഥാർത്ഥ യേശുഎന്ന് വിശ്വസിയ്ക്കുന്ന ഒരുവനിൽ ആകൃഷ്ടനായിരുന്നു.ഈ കൃതിയിൽ നസരേത്തിലെ യേശു കൃസ്തുമതത്തിലെ യേശുവിനോട് ഇപ്രകാരം പറയുമായിരിക്കുമെന്ന് ജിബ്രാൻ എഴുതി"എന്റെ സുഹൃത്തേ,നമുക്കൊരിക്കലും പൊരുത്തപ്പെടാനാവുകയില്ലെന്ന് ഞാൻ ഭയപ്പെടുന്നു"
ദ് മാഡ് മാൻ
1918ൽ ആണ് ഇത് രചിച്ചിരിക്കുന്നത്.ആംഗലേയഭാഷയിലുള്ള ആദ്യകൃതിയാണിത്.

Friday, July 8, 2011 at 3:30:00 AM PDT
മറുപടി

കമ്പ്യൂട്ടറിൽ ജ്യേഷ്ഠൻ സേവ് ചെയ്തു വെച്ചിരുന്ന ഒരു കഥയാണിത്... മുഴുവൻ അർത്ഥാന്തരങ്ങളും എനിക്ക് കത്തിയിട്ടില്ല. പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഇത് കൂടെ ട്രൈ ചെയ്യും എന്ന വിശ്വാസത്തോടെ ഇവിടെ ഇടുന്നു. സഞ്ജുവിനും ശ്രമിക്കാം...


നോക്കുകുത്തി
ഖലീൽ ജിബ്രാൻ
ഞാൻ ഒരു നോക്കുകുത്തിയോട് ഒരു ദിവസം ചോദിച്ചു:‘നിങ്ങൾ നശിച്ച ഈ വയലിൽ നിന്ന് ക്ഷീണിച്ചുകാ‍ണും അല്ലേ?’
അതു പറഞ്ഞു:മ്യഗങ്ങളെ പേടിപ്പിച്ചോടിക്കുക രസമാണ്.പിന്നെ എനിക്കെന്തു ക്ഷീണം?’
ഞാൻ ഒരു നിമിഷം ചിന്തിച്ചു:‘വാസ്തവമാണ്.ഞാനും ഇത്തരം ആനന്ദം അനുഭവിച്ചിട്ടുണ്ട്.’
പുല്ലും വൈക്കോലും നിറച്ച ശരീരം ഉള്ളവർക്കേ അതിന്റെ വാസ്തവമറിയൂ’
ഇതു കേട്ടുകൊണ്ട് ഞാനവിടെ നിന്നു പോയി.എന്നെ അത് കീർത്തിക്കുകയോ പുഛിക്കുകയോ ചെയ്തതെന്നെനിക്കറിയില്ല.
ഒരു വർഷം കഴിഞ്ഞു.അതിനിടയ്ക്ക് അതൊരു തത്വജ്ഞാനിയായി പരിണമിച്ചിരുന്നു.ഞാനതിനെ അന്നു സമീപിച്ചപ്പോൾ അതിന്റെ തലയിൽ രണ്ട് കാക്കകൾ കൂടുകൂട്ടിയിരുന്നു

Friday, July 8, 2011 at 3:44:00 AM PDT
മറുപടി

സത്യമാണ് നീ പറഞ്ഞത്. ഒരു നല്ല എഴുത്തുകാരന് ധാരാളം സ്വപ്നങ്ങൾ കാണാൻ കഴിവുണ്ടായിരിക്കണം, ചിന്താശേഷിയുണ്ടായിരിക്കണം. വരികൾക്കിടയിൽ വരികൾ വായിച്ചെടുത്ത് അതിലൂടെ ഒരു മറുവായന സൃഷ്ടിക്കുന്ന ഒരാൾ തീർച്ചയായും പ്രതിഭാശാലിയായിരിക്കും, ഭാവനാ സമ്പന്നൻ ആയിരിക്കും. സത്യമായ വരികൾ... അക്ഷരം...അഗ്നിയാണ് സൂക്ഷിച്ച കൈകാര്യം ചെയ്താൽ അത് പ്രകാശം നിറക്കും..സൗഹൃദത്തിനും ശത്രുതയ്ക്കുമിടയി കൊടുങ്കാറ്റ് കൂടെ ആഞ്ഞടിച്ചാൽ അത് ആളിപ്പടരും...... നല്ല ചിന്തക്ക് നന്മകൾ

Friday, July 8, 2011 at 5:00:00 AM PDT
മറുപടി

ഇന്ന് നഷ്ടമായി കുണ്ടിരിക്കുന്ന ഒരു രൂപമാണ് കത്ത്
അതിനെ നില നിര്‍ത്തി കാണുന്നത് തന്നെ ഒരു സന്തോഷം

Friday, July 8, 2011 at 7:25:00 AM PDT
മറുപടി

അറിഞ്ഞതില്‍ നിന്നും അറിയാത്തതിലേക്കുള്ള അനന്തമായ പ്രയാണം.അക്ഷരം,അക്ഷയം...ഒരു മഹാസാഗരത്തിലെ ഒരിറ്റു പോലു മാകുന്നില്ല നേടിയതും നേടാനുള്ളതുമായ അറിവ്.
ഈ എഴുത്ത് ഒരു കവിത പോലെയാണ് വായിച്ചു തീര്‍ത്തത്...
എഴുതൂ ....ഞങ്ങള്‍ വായിച്ചുള്‍ക്കൊള്ളാം.

Friday, July 8, 2011 at 8:31:00 AM PDT
മറുപടി

കത്ത് വായിച്ചു തീർത്തു... എനിക്കിഷ്ടമായി...
അഞ്ജുവിന്റെ പോസ്റ്റുകളൊക്കെ വായിക്കാൻ തുടങ്ങിയപ്പോഴാണ് ഖലീൽ ജിബ്രാൻ അങ്ങിനെ അങ്ങിനെ കുറേ നാട്ടുകാരല്ലാത്ത എഴുത്തുകാരെപ്പറ്റി അറിഞ്ഞു തുടങ്ങിയത്( നാട്ടിലുള്ള എഴുത്തുകാരേയും വല്ല്യ പിടിയില്ല..), നേഹയുടെ കമ്ന്റ്റ്സും വായിച്ചു, ഖലീൽ ജിബ്രാനെപ്പറ്റി കൂടുതൽ വിവരങ്ങൾ തന്നതിനു നന്ദി നേഹാ..
ഓഫ്:
അഞ്ജൂ അടുത്തപോസ്റ്റ് എഴുതുമ്പോ കയ്യിൽ ഒരു കയറും കരുതൂ കേട്ടോ, വായനക്കാരെ പിടിച്ചിരുത്താൻ കഴിഞ്ഞില്ലെങ്കിൽ കസേരയിൽ കെട്ടി വെക്കാം,അല്ലെങ്കിൽ ചിലപ്പോ എണീറ്റോടിയാലോ അല്ല പിന്നെ....

Friday, July 8, 2011 at 4:40:00 PM PDT
മറുപടി

ഞങ്ങൾ നിങ്ങൾക്കരികിൽ
സ്നേഹിതരായി വരുന്നു.
എന്നാൽ നിങ്ങളോ,
ഞങ്ങളെ പ്രതിയോഗികളെപ്പോലെ ആക്രമിക്കുന്നു.
ഞങ്ങളുടെ സൗഹൃദത്തിനും
നിങ്ങളുടെ ശത്രുതയ്ക്കുമിടയിൽ
കണ്ണീരും രക്തമൊഴുകുന്ന അഗാധമായൊരു നീർച്ചാലുണ്ട്

Friday, July 8, 2011 at 4:44:00 PM PDT
മറുപടി

അതെ സാഗർ, സത്യമാണ് നീ പറഞ്ഞത്. ഒരു നല്ല എഴുത്തുകാരന് ധാരാളം സ്വപ്നങ്ങൾ കാണാൻ കഴിവുണ്ടായിരിക്കണം, ചിന്താശേഷിയുണ്ടായിരിക്കണം. വരികൾക്കിടയിൽ വരികൾ വായിച്ചെടുത്ത് അതിലൂടെ ഒരു മറുവായന സൃഷ്ടിക്കുന്ന ഒരാൾ തീർച്ചയായും പ്രതിഭാശാലിയായിരിക്കും, ഭാവനാ സമ്പന്നൻ ആയിരിക്കും.

Saturday, July 9, 2011 at 12:19:00 AM PDT
മറുപടി

I want to refer shabdatharavali. Anyway nice work:)

Saturday, July 9, 2011 at 2:09:00 AM PDT
മറുപടി

"അജ്ഞതയുടെ ഗേഹത്തിലാണ് നിങ്ങളുടെ വാസം അവിടെ ആത്മാവിനെ കാണാനുള്ള നിലക്കണ്ണാടികളില്ല"
-ജിബ്രാൻ

Saturday, July 9, 2011 at 2:48:00 AM PDT
മറുപടി

വായനയും അറിവും മഹത്വമേറിയ കാര്യങ്ങളാണ്‌. പോസ്റ്റ്‌ ഗംഭീരമായിരിക്കുന്നു. എഴുത്തിന്‍റെ ശൈലിയും. അഭിനന്ദനങ്ങള്‍.

Saturday, July 9, 2011 at 6:58:00 AM PDT
മറുപടി

Good.

Saturday, July 9, 2011 at 7:03:00 AM PDT
മറുപടി

അജ്ഞതയെ (ഇരുട്ടിനെ)
വിജ്ഞാനം (വെളിച്ചം) കൊണ്ട് തകര്‍ക്കുക
പുതിയ ഒരു പുലരി ഉണ്ടാകും

Saturday, July 9, 2011 at 7:21:00 AM PDT
മറുപടി

അജ്ഞതയെ (ഇരുട്ടിനെ)
വിജ്ഞാനം (വെളിച്ചം) കൊണ്ട് തകര്‍ക്കുക
പുതിയ ഒരു പുലരി ഉണ്ടാകും

Anonymous
Saturday, July 9, 2011 at 9:36:00 PM PDT
മറുപടി

ശക്തമായ ചിന്ത..അവതരണത്തിലെ അപാകതയായി തോന്നിയത് വരികളെ കോമയിലൂടെ വേർത്തിരിക്കുന്നതാണ്. കത്ത് രൂപമായത് കൊണ്ടാവാം വരികളെ ഒന്നിനു പിറകെ ഒന്നായി കോർത്തതെന്ന് കരുതുന്നു. കത്തിൽ മറ്റൊരാളോട് പറയുന്നതിനേക്കാൾ ഇത്തരം ചിന്തയ്ക്കിണങ്ങുക ഡയറിയെഴുത്തിന്റെ ശൈലി ആയിരിക്കുമെന്ന് തോന്നുന്നു.. ആശംസകൾ..

@നേഹ
നന്ദി...ഉപകാരപ്രദമായ വിവരണത്തിന്..

Sunday, July 10, 2011 at 5:51:00 AM PDT
മറുപടി

:):):)

Sunday, July 10, 2011 at 1:01:00 PM PDT
മറുപടി

ഇടക്കൊക്കെ അഭിപ്രായിക്കുന്നവരുടെ ബ്ലോഗിലും കയറി എന്തെങ്കിലും മിണ്ടിപ്പറയാം കേട്ടൊ ഗെഡിച്ചി

Monday, July 11, 2011 at 2:15:00 AM PDT
മറുപടി

@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : theerchayaayum chetta. i am trying

Monday, July 11, 2011 at 5:09:00 PM PDT
മറുപടി

അപരാജിതയുടെ കത്ത്

Tuesday, July 12, 2011 at 12:32:00 AM PDT
മറുപടി

@neha, ഇതിനുള്ള മറുപടി പോലെ എം .മുകുന്ദന്‍ ഏതോ ഒരു കഥയില്‍ (പുസ്തകം ഓര്‍മയില്ല )കുറിച്ചിട്ടു ..".പശുവിനെ പോലെ ഒരു നാല്‍ക്കാലി ആയി ജനിച്ചാല്‍ മതിയായിരുന്നു ,എങ്കില്‍ ,ദാര്‍ശനിക വ്യഥ അനുഭവി ക്കേണ്ടി വരില്ലായിരുന്നു .".എന്ന് ..അത് പോലെ പുല്ലും വൈക്കോലും വഹിക്കുന്ന ഒരു നോക്കുകുത്തി ക്ക് ‌ തന്റെ ചുറ്റുമുള്ള ഒന്നിനെപ്പറ്റിയുംവ്യാകുലപ്​പെടെണ്ടതില്ല .കാല ദേശങ്ങളും ഗുണ ദോഷങ്ങളും സുഖ ദുഖങ്ങളും ഒരേ പോലെ കണക്കാക്കുന്ന ഒരാള്‍ക്ക്‌ നിര്‍ഗുണ പരബ്രഹ്മം ആകാന്‍ കഴിയും ..അതാണ്‌ മനുഷ്യന് പരമാവധി എത്തിപ്പെടാവുന്ന സമാധി..

ഫെയ്സ് ബുക്കിൽ നിന്ന് രമേശേട്ടന്റെ മറുപടിയണ് ഇത്, ഋതുസഞ്ജന ഇത് കണ്ടില്ലാരുന്നോ..!!

Tuesday, July 12, 2011 at 3:27:00 AM PDT
മറുപടി

@nisha സാഗറിനു ബ്ലോഗില്ല :-) തുടങ്ങാൻ ഞാൻ പറയാട്ടോ, എന്നാലും അത് വേണോ എന്ന് ഒന്നൂടെ ആലോചിക്കണം, കാരണം കത്തെഴുതുമ്പോൾ സാഗറിന്റെ ഒരു വാചകത്തിനു മറുപടി കൊടുക്കുമ്പോഴേക്കും ഞാൻ ഒരു കത്തെഴുതിത്തീർന്നിട്ടുണ്ടാവും :-)

Tuesday, July 12, 2011 at 3:29:00 AM PDT
മറുപടി

@കണ്ണന്‍ | Kannan കണ്ടിരുന്നു, ഇവിടെ കമന്റിടാൻ ഓർത്തില്ല anyway താങ്ക്സ്, കണ്ണേട്ടനും രമേശ് അരൂർ ചേട്ടനും പിന്നെ മുകുന്ദൻ സാറിനും( ഇവരോന്നും ഇല്ലായിരുന്നെങ്കിൽ.......)

Wednesday, July 13, 2011 at 1:50:00 AM PDT
മറുപടി

അഭിനന്ദനങ്ങള്‍ .

Wednesday, July 13, 2011 at 2:25:00 AM PDT
മറുപടി

പ്രിയ സുഹൃത്തേ,
ഒന്ന് രണ്ട് സംശയങ്ങള്‍. - ജിബ്രാന്‍ ഒരു പ്രവാചകനാണോ? അദ്ദേഹം ഒരു കവിയല്ലേ.?
വാക്കുകള്‍ നാം കരുതി ഉപയോഗിക്കണ്ടേ?

ഇനി മറ്റൊന്ന്.
"നിങ്ങളുടെ വഴികളിൽ
ഞങ്ങൾ റോസാദളങ്ങൾ നിരത്തുന്നു.
ഞങ്ങളുടെ ശയ്യകളിൽ നിങ്ങൾ മുള്ളുകൾ നിറയ്ക്കുന്നു.
ആ പുഷ്പങ്ങൾക്കും മുള്ളുകൾക്കുമിടയിൽ
സത്യം പകച്ചുറങ്ങുന്നു"
-ജിബ്രാൻ

ഈ വാക്കുകള്‍ക്ക്‌ താങ്കള്‍ കൊടുത്ത വ്യാഖ്യാനം ശരിയാണോ?
സമ്പന്നന് സേവ ചെയ്യുന്നവരെ അല്ലേ കവി ഇവിടെ ഉദ്ദേശിക്കുന്നത്?
പുഷ്പങ്ങള്‍ക്കും മുള്ളുകള്‍ക്കും ഇടയില്‍ പകച്ചുറങ്ങുന്ന സത്യം സാമൂഹിക നീതിയല്ലേ?
മനുഷ്യരിലെ ഉച്ചനീചത്ത്വങ്ങളെ കവി ഇവിടെ ഉറക്കെ പരിഹസിക്കയല്ലേ?

എന്റെ അറിവില്ലായ്മയില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങളാണ്.
ക്ഷമിക്കുമല്ലോ?

Wednesday, July 13, 2011 at 3:13:00 AM PDT
മറുപടി

awesome...

Wednesday, July 13, 2011 at 3:36:00 AM PDT
മറുപടി

“തമസ്സോമാ ജ്യോതിർഗ്ഗമയാ...”

Wednesday, July 13, 2011 at 6:35:00 AM PDT
മറുപടി

വളരെ വളരെ ഇഷ്ടമായി

Wednesday, July 13, 2011 at 8:46:00 AM PDT
മറുപടി

@ഭാനു കളരിക്കല്‍ താങ്കളുടെ അഭിപ്രായത്തെ സഹർഷം സ്വാഗതം ചെയ്യുന്നു.

ജിബ്രാനെ പ്രവാചകൻ എന്ന് ആദ്യമായി വിശേഷിപ്പിക്കുന്നത് ഞാൻ അല്ല :-) ജ്ഞാനത്തിലേക്ക് നമ്മെ കൈ പിടിച്ച് നടത്തുന്നവയാണ് അദ്ദേഹത്തിന്റെ വചനങ്ങൾ എന്ന അർത്ഥത്തിലാവണം, ഒരുപാട് പുസ്തകങ്ങളിലും മറ്റും കണ്ടിട്ടുണ്ട് ആ വിശേഷണം. വിക്കിപ്പീഡിയ ഒന്ന് സെർച്ച് ചെയ്ത് നോക്കൂ. മഹത് വചനങ്ങൾ എന്ന സെക്ഷനിൽ.

രചയിതാവിന്റെ പേനത്തുമ്പിലല്ല വായനക്കാരുടെ മനസ്സിലാണ് കവിത എന്ന് എവിടെയോ വായിച്ചത് ഓർമ്മയുണ്ട്. ഖലീൽ ജിബ്രാൻ നന്മയേയും തിന്മയേയും ആണ് ഉദ്ദേശിച്ചത് എന്നാണ് എനിക്ക് മനസ്സിലായത്.( നന്മയേയും തിന്മയേയും കുറിച്ച് പ്രതിപാതിക്കുന്ന ഒരു ഖണ്ഡികയുടെ അവസാന ഭാഗത്താണ് ഈ കവിത ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് ) അറിവിനെ നന്മ എന്ന അർത്ഥത്തിൽ ഞാനിവിടെ symbolic ആയി പറഞ്ഞു എന്നേ ഉള്ളൂ..

Wednesday, July 13, 2011 at 9:41:00 AM PDT
മറുപടി

വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയ ഏവർക്കും നന്ദി..

Wednesday, July 13, 2011 at 11:23:00 PM PDT
മറുപടി

@ ഋതുസഞ്ജന

സുഹൃത്തേ, എഴുത്തുകാരനും ചിത്രകാരനുമായ ഖലീല്‍ ജിബ്രാനെ കുറിച്ച് താങ്കള്‍ക്ക്‌ എങ്ങനെ ഈ വിധം അബദ്ധങ്ങള്‍ ലഭിച്ചു എന്നു എനിക്ക് അറിഞ്ഞുകൂടാ. പ്രവാചകന്‍ എന്ന ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. അല്ലാതെ പ്രവാചകന്‍ എന്ന സങ്കല്പത്തില്‍ ഒരിക്കലും വരാത്ത തികഞ്ഞ കവിയാണ്‌ അദ്ദേഹം.

നന്മ തിന്മ ...
അത് കേവലമല്ല സുഹൃത്തേ, അത് വളരെ വ്യക്തമാണ്.
വായനക്കാരന്റെ സങ്കല്പ്പമനുസരിച്ചു എങ്ങനെയും വായിച്ചെടുക്കാമെന്നൊ? കഷ്ടം.
നിങ്ങളുടെ വഴികളിൽ
ഞങ്ങൾ റോസാദളങ്ങൾ നിരത്തുന്നു.
ആരാണ് വഴികള്‍ വെട്ടുന്നത്, പൂക്കള്‍ വിരിക്കുന്നത്‌?, മന്ദിരങ്ങള്‍ പണിയുന്നത്?
അങ്ങനെ നിങ്ങള്ക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന ഞങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയത് ആരാണ്?
ഞങ്ങളുടെ ശയ്യകളിൽ നിങ്ങൾ മുള്ളുകൾ നിറയ്ക്കുന്നു.
ആ പുഷ്പങ്ങൾക്കും മുള്ളുകൾക്കുമിടയിൽ
സത്യം പകച്ചുറങ്ങുന്നു"
കാര്യങ്ങള്‍ അഞ്ജതയുടെ ഗേഹത്തിലിരിക്കാതെ മനസ്സിലാക്കും എന്നു കരുതുന്നു.
നന്ദി.

Thursday, July 14, 2011 at 2:10:00 AM PDT
മറുപടി

നിങ്ങളുടെ വഴികളിൽ
ഞങ്ങൾ റോസാദളങ്ങൾ നിരത്തുന്നു.

ഞങ്ങൾ നിങ്ങൾക്കരികിൽ
സ്നേഹിതരായി വരുന്നു.

ഞങ്ങളുടെ ശയ്യകളിൽ നിങ്ങൾ മുള്ളുകൾ നിറയ്ക്കുന്നു.

എന്നാൽ നിങ്ങളോ,
ഞങ്ങളെ പ്രതിയോഗികളെപ്പോലെ ആക്രമിക്കുന്നു.

ആ പുഷ്പങ്ങൾക്കും മുള്ളുകൾക്കുമിടയിൽ
സത്യം പകച്ചുറങ്ങുന്നു"

ഞങ്ങളുടെ സൗഹൃദത്തിനും
നിങ്ങളുടെ ശത്രുതയ്ക്കുമിടയിൽ
കണ്ണീരും രക്തമൊഴുകുന്ന അഗാധമായൊരു നീർച്ചാലുണ്ട്.

Thursday, July 14, 2011 at 4:34:00 AM PDT
മറുപടി

@ഋതുസഞ്ജനജിബ്രാനെ പ്രവാചകൻ എന്നു വിശേഷിപ്പിക്കുന്നത് ഞാനും ഒരുപാട് പുസ്തകങ്ങളിലും ലേഖനങ്ങളിലും കണ്ടിട്ടുണ്ട്.. ഇത് ശരിയാണു എന്ന് എനിക്കും അഭിപ്രായമില്ല. പ്രവാചകൻ എന്ന വാക്കിന്റെ അർത്ഥം വളരെ വലുതാണ്. അത് പറയണമെങ്കിൽ ഞാനും ഒരു ബ്ലോഗ് തുടങ്ങേണ്ടി വരും:)


കവിതയുടെ കാര്യത്തിൽ ഞാൻ ഋതുസഞ്ജനയുടെ ഭാഗത്താണ്. രചയിതാവിന്റെ പേനത്തുമ്പിലല്ല വായനക്കാരുടെ മനസ്സിലാണ് കവിത.... ഇതിനർത്ഥം വായനക്കാരന്റെ സങ്കല്പ്പമനുസരിച്ചു എങ്ങനെയും വായിച്ചെടുക്കാമെന്നല്ല. ഏത് ബിംബം വേണമെങ്കിലും അവിടെ സങ്കൽ‌പ്പിക്കാം എന്നാണു. ഭാനു അങ്കിൾ, അറിവില്ലാത്തവൻ ദരിദ്രനും അറിവുള്ളവൻ സമ്പന്നനുമല്ലേ.. ഇവിടെ ആ കവിത കൊടുത്തത് ആസ്വാദ്യകരമായാണു എനിക്ക് അനുഭവപ്പെട്ടത്..

Thursday, July 14, 2011 at 4:37:00 AM PDT
മറുപടി

@കണ്ണന്‍ | Kannanനന്ദി, ഒരു അവ്യക്തത എന്നാലും ബാക്കി:) ഞാനതിനെ അന്നു സമീപിച്ചപ്പോൾ അതിന്റെ തലയിൽ രണ്ട് കാക്കകൾ കൂടുകൂട്ടിയിരുന്നു.. ഇതിനു വാച്യാർത്ഥത്തിൽ കവിഞ്ഞ് എന്തെങ്കിലും അർത്ഥമുണ്ടോ?

Thursday, July 14, 2011 at 4:53:00 AM PDT
മറുപടി

@ neha & ഭാനു കളരിക്കല്‍ : പ്രവാചകൻ എന്ന വിശേഷണം ഒന്നിലധികം ഇടങ്ങളിൽ കണ്ടിട്ടുണ്ട് എന്നേ ഉള്ളൂ. അതിൽ എത്രത്തോളം ആധികാരികത ഉണ്ട് എന്ന് എനിക്കറിയില്ല. രണ്ടു പേരും വ്യക്തമാക്കിയതിൽ നിന്നും ഞാനത് തിരുത്തുന്നു. രണ്ടു പേർക്കും ഒരുപാട് നന്ദി

Anonymous
Friday, July 15, 2011 at 12:15:00 AM PDT
മറുപടി

അപരാജിത

Friday, July 15, 2011 at 12:15:00 AM PDT
മറുപടി

വായിച്ചവർക്കും കമന്റ് ചെയ്തവർക്കുമെല്ലാം നന്ദി

Anonymous
Monday, July 18, 2011 at 12:05:00 AM PDT
മറുപടി

" നിന്‍റെ മനസ്സില്‍ ഞാന്‍ ഭ്രാന്തന്‍
എന്‍റെ മനസ്സിലോ നിങ്ങളേവരും
സുസ്ഥിര ചിത്തര്‍.
അതിനാല്‍,
ഞാനെന്‍ ഉന്മാദം
വളരാന്‍ പ്രാര്‍ത്തിക്കുന്നു
നിങ്ങളുടെ സുബോധം വളരുവാനും
എന്‍റെ ഭ്രാന്തു സ്നേഹത്തിന്‍റെ ശക്തിയില്‍ നിന്നാണ്
നിങ്ങളുടെ സുബോധം അറിവില്ലായ്മയുടെ
ബാലാരിഷ്ടതയില്‍ നിന്നും. "

--- ഖലീല്‍ ജിബ്രാന്‍ ---

Tuesday, July 19, 2011 at 9:11:00 AM PDT
മറുപടി

“ഋതുസഞ്ജന “ ഇങ്ങിനേയും ഒരു പേരുണ്ടല്ലേ. ഞാനീ പേര് എഴുതാന്‍ പാടുപെട്ടു.പിന്നെ കോപ്പിയടിച്ചു.
ഞാനാദ്യം നോക്കുക ബ്ലോഗ് ടെമ്പ്ലേറ്റിന്റെ ഭംഗിയാണ്. നല്ല ടെമ്പ്ലേറ്റ്. ആരാണിത് ഡിസൈന്‍ ചെയ്തത്.ഇത്തരത്തിലുള്ള ഒരു ടെമ്പ്ലേറ്റും ആദ്യമായാണ് ദര്‍ശിക്കുന്നത്.

ഓരോ പോസ്റ്റും വ്യത്യസ്ഥ അവതരണം. ഒരു പ്രൊഫഷണല്‍ എഴുത്തുകാരി തന്നെ.

ഞാന്‍ വീണ്ടും ഈ വഴിക്കുവരാം.

ബെസ്റ്റ് വിഷസ്
ജെ പി @ തൃശ്ശിവപേരൂര്‍

Tuesday, September 13, 2011 at 1:46:00 AM PDT
മറുപടി

അപരാജിതമാവട്ടെ എഴുത്തുകള്‍ ..എഴുത്തും ..

Wednesday, October 17, 2012 at 4:20:00 AM PDT
മറുപടി

ഇതാ പഴേ സാധനമല്ലേ ,എന്തിനാ പിന്നേം പൊടിതട്ടി എടുത്തെക്കണേ?