എനിക്കായി ഞാൻ തന്നെ എഴുതിയ കത്ത്..

(വളരെ കാലം മുമ്പ് എഴുതിയ കത്താണിത്. സങ്കടങ്ങൾ മനസ്സിൽ കൂടു കൂട്ടുമ്പോൾ ഞാനീ കത്തെടുത്ത് വായിക്കും. അപ്പോൾ കിട്ടുന്ന ആശ്വാസം ചെറുതൊന്നുമല്ല)

ഹൃദയപൂർവ്വം, നിനക്കായി ഞാൻ തന്നെ എഴുതുന്നു.


പ്രിയപ്പെട്ട അഞ്ജു,
നന്മകൾ മുഴുവൻ നഷ്ടപ്പെട്ട്, കൺചിമ്മിത്തുറക്കുന്ന വേഗതയിൽ, ഈ യുഗത്തിന്റെ അകവും പുറവും മുഴുവൻ അന്ധകാരം കൊണ്ട് നിറയുന്നൊരീ വേളയിൽ; ദു:ഖാകുലമായ മനസ്സിന്റെ ആകാശത്തിൽ നന്മകളുടെ സൂര്യനായി ഉദിക്കുക. ആകുലതകളും വ്യാകുലതകളും നിറഞ്ഞ രാത്രിയെ മറക്കുക. അതാണ് ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ ദു:ഖങ്ങൾക്കെല്ലാം പ്രായോഗികമാക്കാവുന്ന ഒരേയൊരു പരിഹാരം.


നിനക്കായി ഈ ഭൂമിയിൽ എവിടെയെങ്കിലും ഒരു ലോകമുണ്ടാകുമെന്ന് നീഒരിക്കലും വ്യാമോഹിക്കരുത്. ഭാവതീവ്രതകളുടെ അനർഘനിമിഷങ്ങളിൽ മാത്രം ആഹ്ളാദം കണ്ടെത്താൻ ശ്രമിച്ചാൽ നീയറിയാതെ തന്നെ ഈ ലോകത്തിനുമുന്നിൽ നീ അപഹാസ്യയായി മാറും. കാലത്തിനൊത്ത കോലം കെട്ടിയില്ലെങ്കിലും,സന്ദർഭത്തിനൊത്ത് പെരുമാറാനെങ്കിലും നീ പഠിച്ചിരിക്കണം.


വേദനകളുടെ കനലിൽ പിച്ച വെച്ചാണല്ലോ നീ ഇത്രയും ദൂരം നടന്നു വന്നത്. ഒന്നുംപാതി വഴിയിൽ ഉപേക്ഷിക്കരുത്. പ്രതീക്ഷയെ ഒരിക്കലും കൈവിടരുത്. നീചെയ്യുന്ന കാര്യങ്ങളിലെ നന്മയെ തിരിച്ചറിയാൻ മറ്റാർക്കും കഴിഞ്ഞില്ലെന്നുവരും. അപവാദത്തിന്റെ മുൾമുനകൾ നിന്നെ വേദനിപ്പിച്ചെന്നു വരും. എങ്കിൽ പോലും മനസ്സിലെ ദു:ഖങ്ങളേയും കനലായെരിച്ച് അവർക്കു നീ വെളിച്ചമേകുക.സ്വാർത്ഥതാൽപര്യങ്ങൾ നേടിയെടുക്കാനല്ല. സഹനവേദനകൾക്കൊടുവിൽ നിന്റെ ജീവിതം അവസാനിക്കുമ്പോഴെങ്കിലും നിന്നെയവർ കുറ്റപ്പെടുത്താതിരിക്കാൻ.
അനാവശ്യമായ വാശികൾ വിനാശത്തിലേക്കു നയിക്കും. അതിനാൽ ആവശ്യമെങ്കിൽ വളരെ പ്രിയപ്പെട്ട കാര്യങ്ങളും വിട്ടു കൊടുക്കാൻ മടിക്കരുത്.ഒരുപക്ഷേ അത് മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമെങ്കിൽ പോലും. സ്വയം കൈവരിക്കുന്ന നൊമ്പരങ്ങൾക്ക് ചിലപ്പോൾ കാത്തിരുന്നു നേടിയ സന്തോഷങ്ങളേക്കാൾ മാധുര്യമേറും; ഭാവിയിലെങ്കിലും നിനക്കെല്ലാം അമൃതങ്ങളാകും. ഒന്നോർക്കുക, മരിച്ചു കഴിഞ്ഞാൽ ശാപമോക്ഷത്തിനായി പോലും നിന്റെ ആത്മാവ് ഈ ഭൂമിയിലേക്ക് വരരുത്. ലോകമത്ര ചീത്തയാണ്.അറിയുന്നില്ലേ നീ ഇതൊന്നും?


സുഖവും ദു:ഖവും നൈമിഷികമാണെന്ന് ആരെക്കാൾ നന്നായി നിനക്കറിയില്ലേ? ദുഖമെന്തെന്നറിയാത്ത ഒരാൾക്കെങ്ങനെ സന്തോഷത്തെ തിരിച്ചറിയാനാകും? ഇപ്പോഴത്തെ സങ്കടവും അതിനു വേണ്ടിയാണ്. ഒരു കയറ്റത്തിനു തൊട്ടുമുമ്പുള്ള ഇറക്കം മാത്രം.
സങ്കടപ്പെടരുത്, ഒരിക്കലും.

Be happy forever.

Yours lovingly,
Your Heart



 
ഇത് ആദ്യം പബ്ലിഷ് ചെയ്തത് ഇവിടെ

63 Response to എനിക്കായി ഞാൻ തന്നെ എഴുതിയ കത്ത്..

Wednesday, July 13, 2011 at 9:28:00 AM PDT
മറുപടി
This comment has been removed by the author.
Wednesday, July 13, 2011 at 9:32:00 AM PDT
മറുപടി

Yes...U said it....
Good wordings...

Wednesday, July 13, 2011 at 9:39:00 AM PDT
മറുപടി

സങ്കടപ്പെടരുത്, ഒരിക്കലും.

Wednesday, July 13, 2011 at 11:02:00 AM PDT
മറുപടി

അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം..

മറുമൊഴി - ഭൂമിയില്‍ ബ്ലോഗുള്ളവര്‍ക്ക് സമാധാനകേടും..

Wednesday, July 13, 2011 at 1:38:00 PM PDT
മറുപടി

ഇത് തങ്കപ്പെതാന്‍ ഇത് ജോസഎപ് ഏട്ടന്‍ അപ്പൊ ഈ ഋതു സഞ്ജന ആരാ ?

Wednesday, July 13, 2011 at 2:12:00 PM PDT
മറുപടി

"സ്വയം കൈവരിക്കുന്ന നൊമ്പരങ്ങൾക്ക് ചിലപ്പോൾ കാത്തിരുന്നു നേടിയ സന്തോഷങ്ങളേക്കാൾ മാധുര്യമേറും"...
വളരെ സത്യമാണ്....നല്ല വരികള്‍ പലര്‍ക്കും വെളിച്ചമെകട്ടെ..

Wednesday, July 13, 2011 at 9:39:00 PM PDT
മറുപടി

ജീവിത വഴിയില്‍ വെളിച്ചം കാട്ടാന്‍ ഉതകുന്ന വരികള്‍..

Wednesday, July 13, 2011 at 10:34:00 PM PDT
മറുപടി

മനസ്സിലെ ദു:ഖങ്ങളേയും കനലായെരിച്ച് അവർക്കു നീ വെളിച്ചമേകുക.
ദൈവസ്മരണ കൊണ്ടേ ഹൃദയങ്ങള്‍ ശാന്തമാവൂ

Anonymous
Wednesday, July 13, 2011 at 11:27:00 PM PDT
മറുപടി

നാം നമ്മെകള്‍ ദുഃഖം അനുഭവിക്കുന്നവരെ ഓര്‍ക്കൂ അപ്പോള്‍ നാന്‍ എത്രയോ ഭാഗ്യവാന്മാര്‍...

Anonymous
Wednesday, July 13, 2011 at 11:28:00 PM PDT
മറുപടി

നാം നമ്മെകള്‍ ദുഃഖം അനുഭവിക്കുന്നവരെ ഓര്‍ക്കൂ അപ്പോള്‍ നാന്‍ എത്രയോ ഭാഗ്യവാന്മാര്‍...

Thursday, July 14, 2011 at 2:04:00 AM PDT
മറുപടി

കൊള്ളാം..വായിക്കുമ്പം..ഒരു മോട്ടിവേഷനൊക്കെയുണ്ട്..
ഇതിന്റെ മുന്നില്‍ നിന്ന് മാറുമ്പോ..വീണ്ടും പഴയപോലെതന്നെ..!
സാരോല്ല ...ഇടക്കിടക്ക് വായിക്കാന്‍ സൂക്ഷിച്ചുവച്ചോളാം.

ആശംസകള്‍..!!

Thursday, July 14, 2011 at 4:22:00 AM PDT
മറുപടി

ഒരിക്കലും

Thursday, July 14, 2011 at 4:38:00 AM PDT
മറുപടി

ഒരു പാട് അര്‍ത്ഥ വ്യാപ്തി ഉള്ള വരികള്‍
ആശംസകള്‍..!!

Thursday, July 14, 2011 at 5:20:00 AM PDT
മറുപടി

"ദുഖമെന്തെന്നറിയാത്ത ഒരാൾക്കെങ്ങനെ സന്തോഷത്തെ തിരിച്ചറിയാനാകും? ഇപ്പോഴത്തെ സങ്കടവും അതിനു വേണ്ടിയാണ്. ഒരു കയറ്റത്തിനു തൊട്ടുമുമ്പുള്ള ഇറക്കം മാത്രം.
സങ്കടപ്പെടരുത്, ഒരിക്കലും."

Thursday, July 14, 2011 at 6:27:00 AM PDT
മറുപടി

നല്ല കത്ത്:)

Thursday, July 14, 2011 at 6:29:00 AM PDT
മറുപടി

നീചെയ്യുന്ന കാര്യങ്ങളിലെ നന്മയെ തിരിച്ചറിയാൻ മറ്റാർക്കും കഴിഞ്ഞില്ലെന്നുവരും. അപവാദത്തിന്റെ മുൾമുനകൾ നിന്നെ വേദനിപ്പിച്ചെന്നു വരും. എങ്കിൽ പോലും മനസ്സിലെ ദു:ഖങ്ങളേയും കനലായെരിച്ച് അവർക്കു നീ വെളിച്ചമേകുക.സ്വാർത്ഥതാൽപര്യങ്ങൾ നേടിയെടുക്കാനല്ല. സഹനവേദനകൾക്കൊടുവിൽ നിന്റെ ജീവിതം അവസാനിക്കുമ്പോഴെങ്കിലും നിന്നെയവർ കുറ്റപ്പെടുത്താതിരിക്കാൻ.
അനാവശ്യമായ വാശികൾ വിനാശത്തിലേക്കു നയിക്കും. അതിനാൽ ആവശ്യമെങ്കിൽ വളരെ പ്രിയപ്പെട്ട കാര്യങ്ങളും വിട്ടു കൊടുക്കാൻ മടിക്കരുത്.ഒരുപക്ഷേ അത് മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമെങ്കിൽ പോലും. സ്വയം കൈവരിക്കുന്ന നൊമ്പരങ്ങൾക്ക് ചിലപ്പോൾ കാത്തിരുന്നു നേടിയ സന്തോഷങ്ങളേക്കാൾ മാധുര്യമേറും; ഭാവിയിലെങ്കിലും നിനക്കെല്ലാം അമൃതങ്ങളാകും

നല്ല കത്ത്.. ഇതു മനസ്സിലുൾക്കൊണ്ടാൽ മാത്രം ജീവിതത്തിൽ പകുതി വിജയിച്ചു എന്നു പറയാം:)

Thursday, July 14, 2011 at 6:42:00 AM PDT
മറുപടി

@കണ്ണന്‍ | Kannanhummmmmmmmm അപ്പോൾ നിങ്ങളൊക്കെയാണല്ലേ ഈ പോസ്റ്റ് മെയിലയച്ച് കളിക്കുന്നത്.. എനിക്ക് നാലാം തവണയാ എന്റെ തന്നെ പോസ്റ്റ് ഫോർവാർഡ് മെയിൽ ആയിക്കിട്ടുന്നത്. ഹും..........

Thursday, July 14, 2011 at 6:42:00 AM PDT
മറുപടി

@Anoop Pattatഹി ഹി എല്ലാം ഞാൻ തന്നെയാ

Thursday, July 14, 2011 at 9:51:00 AM PDT
മറുപടി

നമ്മളെ നാം തന്നെ വിശ്വസിപ്പിക്കുന്ന ഈ രീതിയാണു ഏറ്റവും ലളിതവും ഉപകാരപ്രദവും..
നല്ലത്..

Thursday, July 14, 2011 at 10:01:00 AM PDT
മറുപടി

നല്ല കത്ത്,

Thursday, July 14, 2011 at 10:57:00 AM PDT
മറുപടി

kathu kiti..:) nice
orma varunathu ee varikalanu..

...enthu vannalum
enikaaswathikanam
munthirichaaru polulloree jeevitham..(changampuzha)....

Thursday, July 14, 2011 at 11:14:00 AM PDT
മറുപടി

കത്തൊക്കെ വളരെ നന്നായി , പക്ഷെ ..ഇതെന്താണ് അഞ്ചു ഈ പേരുമാറ്റി ക്കളി ? ഋതുസഞ്ജന ഇത് ടൈപ് ചെയ്തെടുക്കാന്‍ കുറച്ചു പാടുതന്നെ ,
ശ്രീശ്രാഗ്രവന്‍ എന്നൊരാള്‍ ഡോക്ടറെ കാണാന്‍ പേര് രെജിസ്ടര്‍ ചെയ്തപ്പോള്‍ അക്ഷരജ്ഞാനം കുറഞ്ഞ അറ്റെന്റര്‍ക്ക് എത്ര ശ്രമിച്ചിട്ടും അത് എഴുതാനോ വായിക്കാനോ പറ്റാതായപ്പോള്‍ അയാള്‍ പറഞ്ഞത്രേ ഞാന്‍ ഇവിടെ സാബു എന്നെഴുതി വെക്കും അങ്ങിനെ അങ്ങോട്ട്‌ വിളിക്കേം ചെയ്യും എന്ന് ,അതുപോലെ എന്ത് പെരുമാറ്റിയാലും ഞാന്‍ എപ്പോഴും അഞ്ചു എന്നുതന്നെ വിളിക്കും കേട്ടാ.

Thursday, July 14, 2011 at 12:42:00 PM PDT
മറുപടി

നമുക്ക് നമ്മെ സ്വയം അറിയാം.
പക്ഷെ, പലപ്പോഴും നമ്മളത് മറന്നു പോകുന്നു എന്നുള്ളതാണ് സത്യം.
ഈ അര്‍ത്ഥവത്തായ വരികള്‍ക്ക് അഭിനന്ദനങ്ങള്‍.

Friday, July 15, 2011 at 2:39:00 AM PDT
മറുപടി

ഋതുസഞ്ജന : കത്തുകൾ മാത്രമാക്കണ്ട.. ലേഖനങ്ങളും ശ്രമിച്ചു നോക്കു. കഥക്കും കവിതക്കും വേറെ ബ്ലോഗ് ഉണ്ടല്ലോ!

Friday, July 15, 2011 at 2:43:00 AM PDT
മറുപടി

നിനക്കായി ഈ ഭൂമിയിൽ എവിടെയെങ്കിലും ഒരു ലോകമുണ്ടാകുമെന്ന് നീഒരിക്കലും വ്യാമോഹിക്കരുത്. ഭാവതീവ്രതകളുടെ അനർഘനിമിഷങ്ങളിൽ മാത്രം ആഹ്ളാദം കണ്ടെത്താൻ ശ്രമിച്ചാൽ നീയറിയാതെ തന്നെ ഈ ലോകത്തിനുമുന്നിൽ നീ അപഹാസ്യയായി മാറും. കാലത്തിനൊത്ത കോലം കെട്ടിയില്ലെങ്കിലും,സന്ദർഭത്തിനൊത്ത് പെരുമാറാനെങ്കിലും നീ പഠിച്ചിരിക്കണം.

Friday, July 15, 2011 at 2:48:00 AM PDT
മറുപടി

അതെ എല്ലാ കയറ്റത്തിനും ഒരു ഇറക്കം ഉണ്ടാകും..'ദുഖമെന്തെന്നറിയാത്ത ഒരാൾക്കെങ്ങനെ സന്തോഷത്തെ തിരിച്ചറിയാനാകും' നല്ല അര്‍ത്ഥവത്തായ വരികള്‍..

Friday, July 15, 2011 at 2:50:00 AM PDT
മറുപടി

@സിദ്ധീക്ക..hi hi അങ്ങനെ തന്നെ വിളിച്ചോളൂ......:)

Friday, July 15, 2011 at 2:53:00 AM PDT
മറുപടി

@nehaശ്രമിക്കാം. പിന്നെ ലേഖനങ്ങൾ എഴുതാൻ കുറച്ചു പാടാ.. അടുക്കും ചിട്ടയും തെറ്റാതെ നോക്കണ്ടേ.. പിന്നെ കാൽ‌പ്പനികതയുടെ ഡോസ് കുറച്ച് എഴുതാൻ ഞാൻ പഠിച്ചു വരുന്നതേ ഉള്ളൂ.. എനിക്ക് കംഫർട്ടബിൾ ആയി തോന്നുമ്പോൾ ഞാൻ പോസ്റ്റാം. പഠിച്ചു വരുന്നേ ഉള്ളൂ:)

Friday, July 15, 2011 at 2:53:00 AM PDT
മറുപടി

@nehaശ്രമിക്കാം. പിന്നെ ലേഖനങ്ങൾ എഴുതാൻ കുറച്ചു പാടാ.. അടുക്കും ചിട്ടയും തെറ്റാതെ നോക്കണ്ടേ.. പിന്നെ കാൽ‌പ്പനികതയുടെ ഡോസ് കുറച്ച് എഴുതാൻ ഞാൻ പഠിച്ചു വരുന്നതേ ഉള്ളൂ.. എനിക്ക് കംഫർട്ടബിൾ ആയി തോന്നുമ്പോൾ ഞാൻ പോസ്റ്റാം. പഠിച്ചു വരുന്നേ ഉള്ളൂ:)

Friday, July 15, 2011 at 3:03:00 AM PDT
മറുപടി

വളരെ സത്യമാണ്....നല്ല വരികള്‍ ...നന്മകൾ മുഴുവൻ നഷ്ടപ്പെട്ട്, കൺചിമ്മിത്തുറക്കുന്ന വേഗതയിൽ, ഈ യുഗത്തിന്റെ അകവും പുറവും മുഴുവൻ അന്ധകാരം കൊണ്ട് നിറയുന്നൊരീ വേളയിൽ; ദു:ഖാകുലമായ മനസ്സിന്റെ ആകാശത്തിൽ നന്മകളുടെ സൂര്യനായി ഉദിക്കുക.

Friday, July 15, 2011 at 3:05:00 AM PDT
മറുപടി

സുഖവും ദു:ഖവും നൈമിഷികമാണെന്ന് ആരെക്കാൾ നന്നായി നിനക്കറിയില്ലേ? ദുഖമെന്തെന്നറിയാത്ത ഒരാൾക്കെങ്ങനെ സന്തോഷത്തെ തിരിച്ചറിയാനാകും? ഇപ്പോഴത്തെ സങ്കടവും അതിനു വേണ്ടിയാണ്. ഒരു കയറ്റത്തിനു തൊട്ടുമുമ്പുള്ള ഇറക്കം മാത്രം.
സങ്കടപ്പെടരുത്, ഒരിക്കലും.

Be happy forever.
Yours lovingly,
Your Heart

Friday, July 15, 2011 at 4:01:00 AM PDT
മറുപടി

ഇത് ഞാൻ മുൻപ് വായിച്ചിരുന്നൂ കുഞ്ഞേ....എങ്കിലും ഈ കത്തിന്റെ ശൈലിക്ക് എന്റെ ഭാവുകങ്ങൾ

Friday, July 15, 2011 at 5:18:00 AM PDT
മറുപടി

"അനാവശ്യമായ വാശികൾ വിനാശത്തിലേക്കു നയിക്കും. അതിനാൽ ആവശ്യമെങ്കിൽ വളരെ പ്രിയപ്പെട്ട കാര്യങ്ങളും വിട്ടു കൊടുക്കാൻ മടിക്കരുത്.ഒരുപക്ഷേ അത് മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമെങ്കിൽ പോലും. സ്വയം കൈവരിക്കുന്ന നൊമ്പരങ്ങൾക്ക് ചിലപ്പോൾ കാത്തിരുന്നു നേടിയ സന്തോഷങ്ങളേക്കാൾ മാധുര്യമേറും.."

എനിക്ക് വല്ലാതെയിഷ്ട്ടപ്പെട്ടു..
ആശംസകള്‍.

Friday, July 15, 2011 at 6:00:00 AM PDT
മറുപടി

evalude thalayil malayalam dictonary veenu vattayathaaaa....!

Friday, July 15, 2011 at 6:20:00 AM PDT
മറുപടി

നല്ല കത്ത്:)

Friday, July 15, 2011 at 6:33:00 AM PDT
മറുപടി

കൊള്ളാം കേട്ടൊ കത്ത്. അഭിനന്ദനങ്ങൾ.

Friday, July 15, 2011 at 6:44:00 AM PDT
മറുപടി

ഞാൻ ശബ്ദതാരാവലി നോക്കിയിട്ട് വരാം... :) എന്നാലും കൊള്ളാം ട്ടോ

Friday, July 15, 2011 at 6:45:00 AM PDT
മറുപടി

സ്വീകര്‍ത്താവു്
ജയിംസ് സണ്ണിയെന്നു വെയ്ക്കേണ്ടതാണു്. അതെ ഇതെനിക്കുള്ള
കത്താണു്.

Friday, July 15, 2011 at 7:23:00 AM PDT
മറുപടി

സങ്കടപ്പെടരുത്, ഒരിക്കലും.

Anonymous
Saturday, July 16, 2011 at 11:06:00 AM PDT
മറുപടി

അപ്പോള്‍ ഇതാണല്ലേ ആ കത്ത്....!!!!!!! :))

Sunday, July 17, 2011 at 9:33:00 PM PDT
മറുപടി

വളരെ നന്നായിട്ടുണ്ട് ...

Tuesday, July 19, 2011 at 8:01:00 AM PDT
മറുപടി

പ്രിയ ബ്‌ളോഗ് സുഹൃത്തേ......
ഒരു പോസ്റ്റിന്റെ തുടക്കം മാത്രം പ്രദര്‍ശിപ്പിച്ച് പിന്നീട് തുടര്‍ന്നു വായിക്കുക എന്ന ലിങ്ക് കൊടുക്കുന്ന സാങ്കേതിക വിദ്യ എവിടെ കിട്ടുമെന്നറിയാന്‍ താത്പര്യമുണ്ട്. ദയവായി ഈ മെയില്‍ ഐ ഡിയിലെക്ക്(saroopcalicut@gmail.com) മെയില്‍ ചെയ്യുകയോ http://saroopcalicut.blogspot.com/ എന്ന ബ്ലോഗില്‍ കമന്റായി ഇടുകയോ ചെയ്യാന്‍ താത്പര്യം
സരൂപ് ചെറുകുളം

Tuesday, July 19, 2011 at 8:58:00 AM PDT
മറുപടി

ചില വരികള്‍ ഹൃദയത്തില്‍ തട്ടി.

ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

Tuesday, July 19, 2011 at 12:37:00 PM PDT
മറുപടി

ദുഖമെന്തെന്നറിയാത്ത ഒരാൾക്കെങ്ങനെ സന്തോഷത്തെ തിരിച്ചറിയാനാകും? ഇപ്പോഴത്തെ സങ്കടവും അതിനു വേണ്ടിയാണ്. ഒരു കയറ്റത്തിനു തൊട്ടുമുമ്പുള്ള ഇറക്കം മാത്രം.
സങ്കടപ്പെടരുത്, ഒരിക്കലും.
വളരെ നന്നായിരിക്കുന്നു. ഇഷ്ടപ്പെട്ടു ..

Tuesday, July 19, 2011 at 11:32:00 PM PDT
മറുപടി

@സരൂപ്‌ ചെറുകുളംഞാൻ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല ചേട്ടാ.. അത് ഈ ടെമ്പ്ലേറ്റിന്റെ ഡീഫോൽട്ട് ഡിസൈൻ ആണ്:)

Wednesday, July 20, 2011 at 1:27:00 AM PDT
മറുപടി

നല്ല എഴുത്ത്. നവജീവൻ എന്ന ബ്ലോഗിലെ കമന്റു വഴി വന്നതാണ്. ഈ ബ്ലോഗ് ഞനെന്റെ ബ്ലോഗ് വായനശാലയിൽ ചേർക്കുന്നു!http://viswamanavikamvayanasala.blogspot.com/

Wednesday, July 20, 2011 at 3:15:00 AM PDT
മറുപടി

@ഇ.എ.സജിം തട്ടത്തുമല:) thank u

Thursday, July 21, 2011 at 6:33:00 AM PDT
മറുപടി

nice

Friday, July 22, 2011 at 5:20:00 AM PDT
മറുപടി

valare nannayittundu..... aashamsakal............

Saturday, July 23, 2011 at 2:58:00 AM PDT
മറുപടി

വളരെ നന്നായിട്ടുണ്ട്... നന്നായി എഴുതിയിരിക്കുന്നു... :)

Sunday, July 24, 2011 at 3:14:00 AM PDT
മറുപടി

ചില വരികള്‍ക്ക് വല്ലാത്ത കട്ടി.... അതെന്റെ മനസ്സിനെ കൂടുതല്‍ ഭാരപെടുതുന്നു....

Sunday, July 24, 2011 at 9:22:00 AM PDT
മറുപടി

നല്ല കത്ത്.
നല്ല എഴുത്ത്.
ഇവിടെ ആദ്യമായിട്ടാണ്.
ഇനി വരും.

Sunday, July 24, 2011 at 11:07:00 AM PDT
മറുപടി

ഇത് ബൈബിള്‍ പോലുണ്ട്. അല്ലാതെ എന്ത് പറയാന്‍ ?

Tuesday, July 26, 2011 at 5:21:00 AM PDT
മറുപടി

ആദ്യമായാണ്‌ ഇവിടേയ്ക്ക്.
കത്തുകള്‍ കൊള്ളാം.
ദുഃഖങ്ങള്‍ ഉനാടിക്കൊണ്ടേ ഇരിക്കട്ടെ.എന്നാലെ നല്ല രചനകള്‍ ഉണ്ടാവു.

Thursday, July 28, 2011 at 1:30:00 AM PDT
മറുപടി

വ്യാപ്തി ഉള്ള വരികള്‍... നല്ല എഴുത്ത്.

Saturday, July 30, 2011 at 6:27:00 AM PDT
മറുപടി

കത്ത് വായിച്ചപ്പോള്‍ ജീവിത വീക്ഷണത്തില്‍ ചെറിയ മാറ്റം വന്നതുപോലെ......

Saturday, July 30, 2011 at 9:53:00 AM PDT
മറുപടി

മനസ്സിനെ സ്വാന്തനപ്പെടുത്താന്‍ കണ്ടെത്തിയ വഴി സൂപ്പര്‍ ...

Saturday, August 6, 2011 at 10:47:00 AM PDT
മറുപടി

പോസ്റ്റ് വായിച്ചവർക്കെല്ലാം നന്ദി, വായിച്ച് നിർദ്ദേശങ്ങൾ തന്നവർക്ക് പ്രത്യേകം നന്ദി.

Saturday, August 27, 2011 at 5:25:00 AM PDT
മറുപടി

"പ്രതീക്ഷയെ ഒരിക്കലും കൈവിടരുത്. നീചെയ്യുന്ന കാര്യങ്ങളിലെ നന്മയെ തിരിച്ചറിയാൻ മറ്റാർക്കും കഴിഞ്ഞില്ലെന്നുവരും." വളരെ നന്നായിടുണ്ട്.

ഹിഹി... ഇതിന്റെ ഒരു ചെറിയ മോഡല്‍ എന്ന പോലെ പണ്ട് ഞാനും എന്‍റെ ഡയറിയില്‍ എഴുതിവച്ചിരുന്നു... എനിക്കയിതന്നെ... കുറേ കാലം കഴിഞ്ഞപോ അത് എടുത്തു ഇവിടെ പോസ്റ്റി - http://shinoj-ente-lokham.blogspot.com/2009/04/blog-post.html

Wednesday, August 31, 2011 at 4:00:00 AM PDT
മറുപടി

"സ്വയം കൈവരിക്കുന്ന നൊമ്പരങ്ങൾക്ക് ചിലപ്പോൾ കാത്തിരുന്നു നേടിയ സന്തോഷങ്ങളേക്കാൾ മാധുര്യമേറും"...
valare sheriyanu.... arthavathaya vakukal..manasine valathy sparshichu..

Saturday, September 3, 2011 at 5:43:00 AM PDT
മറുപടി

maranna lokam marunna kazhchapad

Sunday, September 4, 2011 at 3:39:00 AM PDT
മറുപടി

പ്രിയ സഞ്ജനാ............ കത്ത് ഞാന്‍ എന്നിലേക്ക്‌ തന്നെ പോസ്റ്റ്‌ ചെയ്തു........

Friday, April 19, 2019 at 11:03:00 AM PDT
മറുപടി

ഋതു സഞ്ജന Nice